വൈദ്യുതകാന്തികപ്രേരണം
കാന്തമുപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമോ?. തീര്‍ച്ചയായും. വൈദ്യുത ജനറേറ്ററിന്റെ നിര്‍മാണം നടത്തി മൈക്കല്‍ ഫാരഡെയാണ് ഈ കാര്യം തെളിയിച്ചത്. കാന്തത്തിന്റെ ഉത്തരധ്രുവത്തില്‍നിന്ന് ദക്ഷിണ ധ്രുവത്തിലേക്ക് നിരവധി ബലരേഖകള്‍ കടന്നുപോകുന്നുണ്ടെന്നറിയാമല്ലോ?. ഒരു കാന്തത്തെ നിശ്ചലമാക്കി ഒരു കമ്പിച്ചുരുളിനെ കാന്തത്തെ പൊതിയുന്ന രീതിയില്‍ ചലിപ്പിക്കുകയാണെങ്കില്‍ കമ്പിച്ചുരുള്‍ കാന്തികബലരേഖകളെ ഛേദിക്കും. ഇതിന്റെ ഫലമായി ഒരു ഇ.എം.എഫും കറന്റും ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇതിനെ വൈദ്യുതകാന്തിക പ്രേരണം എന്നു വിളിക്കുന്നു. ആര്‍മേച്ചര്‍ എന്നു വിളിക്കുന്ന കമ്പിച്ചുരുളും ഫീല്‍ഡ് കാന്തവും ഉപയോഗിച്ച് നിര്‍മിക്കുന്ന വൈദ്യുത ജനറേറ്ററില്‍ കാന്തത്തിന്റേയോ ആര്‍മേച്ചറിന്റേയോ ആപേക്ഷിക ചലനം മൂലം കാന്തിക ബലരേഖകള്‍ വിച്ഛേദിക്കപ്പെട്ട് പ്രേരിത ഇ.എം.എഫും പ്രേരിത വൈദ്യുതിയും (കിറൗരലറ ഈൃൃലി)േ ഉണ്ടാകുന്നു.
എ.സി, ഡി.സി ജനറേറ്ററുകള്‍
ഫീല്‍ഡ് കാന്തം, ആര്‍മേച്ചര്‍, സ്ലിപ് റിങ്, സ്ലിപ് റിങ്ങുമായി സ്പര്‍ശിച്ചു നില്‍ക്കുന്ന ബ്രഷ് എന്നിവയടങ്ങിയതാണ് എ.സി.ജനറേറ്റര്‍. സ്ലിപ് റിങ്ങിനു പകരം ഡി.സി.ജനറേറ്ററില്‍ സ്പ്ലിറ്റ് റിങ് കമ്മ്യൂട്ടേറ്റര്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ ഒരേ ദിശയിലേക്ക് വൈദ്യുതി പ്രവഹിക്കപ്പെടുന്നു.
ഉപകരണങ്ങളും പ്രവര്‍ത്തന തത്വവും
ചലിക്കും ചുരുള്‍ മൈക്രോഫോണ്‍ ശബ്ദോര്‍ജ്ജം വൈദ്യുതിയാക്കി മാറ്റപ്പെടുന്നു. ചലിക്കും ചുരുള്‍ ലൗഡ് സ്പീക്കര്‍ വൈദ്യുതോര്‍ജ്ജത്തെ ശബ്ദോര്‍ജ്ജമാക്കപ്പെടുന്നു. വൈദ്യുത ജനറേറ്റര്‍ യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കി മാറ്റപ്പെടുന്നു.
ട്രാന്‍സ്‌ഫോര്‍മറുകള്‍
സ്‌റ്റെപ്പ് അപ് ട്രാന്‍സ്‌ഫോര്‍മര്‍, സ്‌റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്‌ഫോര്‍മര്‍ എന്നിങ്ങനെ ട്രാന്‍സ്‌ഫോര്‍മറുകളെ തരം തിരിച്ചിരിക്കുന്നു. സ്‌റ്റെപ്പ് അപ് ട്രാന്‍സ്‌ഫോര്‍മറില്‍ പ്രൈമറി കോയില്‍ കട്ടികൂടിയ കവചിത കമ്പികൊണ്ടുള്ള കുറഞ്ഞ ചുറ്റുകളും സെക്കന്ററി കോയില്‍ നേര്‍ത്ത കവചിത കമ്പികൊണ്ടുള്ള കൂടുതല്‍ ചുറ്റുകളും കാണപ്പെടുന്നു. സ്‌റ്റെപ്പ് ഡൗണ്‍ ട്രാന്‍സ്‌ഫോര്‍മറില്‍ പ്രൈമറി കോയില്‍ നേര്‍ത്ത കവചിത കമ്പികൊണ്ടുള്ള കൂടുതല്‍ ചുറ്റുകളും സെക്കന്ററി കോയില്‍ കട്ടികൂടിയ കവചിത കമ്പികൊണ്ടുള്ള കുറഞ്ഞ ചുറ്റുകളും കാണപ്പെടുന്നു.
സിംഗിള്‍ ഫേസ്,
ത്രീ ഫേസ് ജനറേറ്ററുകള്‍
രണ്ട് കാന്തിക ധ്രുവങ്ങളും ഒരു ആര്‍മേച്ചറും ഉള്ളവയാണ് സിംഗിള്‍ ഫേസ് ജനറേറ്റര്‍. എ.സി.ജനറേറ്ററുകളിലെ ഫീല്‍ഡ് കാന്തത്തിന്റെ ഒരോ ധ്രുവത്തിനും മൂന്ന് സെറ്റ് ആര്‍മേച്ചര്‍ ചുരുളുകള്‍ വീതമുള്ളതിനാല്‍ ഒരേ സമയം മൂന്ന് വൈദ്യുത പ്രവാഹങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതാണ് ത്രീ ഫേസ് ജനറേറ്റര്‍.
താപം
താപവും താപനിലയും
താപത്തെക്കുറിച്ച് പറയുമ്പോള്‍ പല കൂട്ടുകാര്‍ക്കും ഒരു സംശയം വരാം. താപവും താപനിലയും ഒന്നാണോ. എന്നാല്‍ കേട്ടോളൂ രണ്ടും രണ്ടാണ്. താപനില എന്നാല്‍ ഒരു പദാര്‍ഥത്തിന്റെ ചൂടിന്റേയോ തണുപ്പിന്റേയോ അളവാണ്. താപ നില അളക്കുന്നത് സാധാരണയായി കെല്‍വിനില്‍ ആണ്. ഡിഗ്രി സെല്‍ഷ്യസ് എന്ന അളവും ഉപയോഗിച്ചുവരുന്നു. ഡിഗ്രിയെ കെല്‍വിനിലേക്ക് മാറ്റാന്‍ -273 കൂട്ടിയാല്‍ മതി. വെള്ളം തിളയ്ക്കുന്ന താപനില 100 ഡിഗ്രി ആണെന്ന് കൂട്ടുകാര്‍ക്കറിയാം എന്നാല്‍ ഈ അളവ് കെല്‍വിനില്‍ പ്രസ്താവിക്കുമ്പോള്‍ 373 എന്നു പറയേണ്ടി വരും. അതായത് കെല്‍വിന്‍ സ്‌കെയില്‍ അനുസരിച്ച് ഒരു പദാര്‍ഥത്തിന് എത്തിച്ചേരാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ താപനില -273 കെല്‍വിന്‍ ആണ്.
താപനിലയെ അളക്കാം
താപനില അളക്കുന്നതിന് വിവിധ ഏകകങ്ങള്‍ നിലവിലുണ്ട്. സെല്‍ഷ്യസ് സ്‌കെയില്‍, ഫാരന്‍ ഹീറ്റ് സ്‌കെയില്‍, കെല്‍വിന്‍ സ്‌കെയില്‍ എന്നിവയാണത്. ശുദ്ധരൂപത്തിലുള്ള ഐസിന്റെ ദ്രവണാങ്കം ഒരു ഡിഗ്രി സെല്‍ഷ്യസ് എന്നും ശുദ്ധ ജലത്തിന്റെ തിളനില 100 ഡിഗ്രി സെല്‍ഷ്യസ് എന്നും കണക്കാക്കിയാണ് ഈ ഏകകം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇനി ഫാരന്‍ ഹീറ്റ് സ്‌കെയിലിലാകട്ടെ ശുദ്ധരൂപത്തിലുള്ള ഐസിന്റെ ദ്രവണാങ്കം 32 ഫാരന്‍ ഹീറ്റാണ്. ശുദ്ധജലത്തിന്റെ തിളനിലയാകട്ടെ 212 ഉം. ഫാരന്‍ ഹീറ്റ് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്റെ പേരില്‍ നിന്നാണ് സ്‌കെയിലിന് ഈ പേരു ലഭിച്ചത്. -273.15 ഡിഗ്രി സെല്‍ഷ്യസിനെ കേവല പൂജ്യമായി കണക്കാക്കുന്ന ഈ ഏകകം കണ്ടെത്തിയത് ലോര്‍ഡ് കെല്‍വിന്‍ ആണ്.
തെര്‍മ്മോമീറ്റര്‍
തെര്‍മ്മോമീറ്ററുകള്‍ ഉപയോഗിച്ചാണ് താപം അളക്കുന്നത്. ഇവയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്ന മൂലകമാണ് മെര്‍ക്കുറി. മെര്‍ക്കുറി താപമേറ്റാല്‍ വികസിക്കും എന്ന കണ്ടെത്തലാണ് തെര്‍മ്മോ മീറ്ററില്‍ ഉപയോഗപ്പെടുത്താന്‍ കാരണം.
തെര്‍മ്മോമീറ്ററുകള്‍ പലവിധം
താപനില അളക്കാന്‍ തെര്‍മ്മോമീറ്ററുകള്‍ ഉപയോഗപ്പെടുത്താറുണ്ടല്ലോ.എന്നാല്‍ വിവിധ തരത്തിലുള്ള തെര്‍മ്മോ മീറ്ററുകളാണ് പല രംഗത്തും ഉപയോഗപ്പെടുത്താറുള്ളത്. ആശുപത്രികളില്‍ ഉപയോഗിക്കുന്ന തെര്‍മ്മോമീറ്ററാണ് ക്ലിനിക്കല്‍ തെര്‍മ്മോമീറ്റര്‍. കാലാവസ്ഥ പഠനത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന തെര്‍മ്മോമീറ്ററാണ് മാക്‌സിമം ആന്‍ഡ് മിനിമം. മെര്‍ക്കുറി തെര്‍മ്മോമീറ്ററുകള്‍ 333 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില അളക്കാന്‍ ഉപയോഗിക്കുന്നു. പൈറോമീറ്റര്‍ എന്ന തെര്‍മ്മോ മീറ്റര്‍ 3200 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനില അളയ്ക്കാന്‍ അനുയോജ്യമാണ്.
താപഗതികം
(തെര്‍മ്മോ ഡൈനാമിക്)
താപം, താപനില എന്നീ ആശയങ്ങളെക്കുറിച്ചും താപവും മറ്റുള്ള ഊര്‍ജ്ജ രൂപങ്ങളെക്കുറിച്ചുമുള്ള പഠനമാണ് താപഗതികം. താപവും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഈ പഠന ശാഖ വളരെ വിശദമായി പഠനം നടത്തുന്നുണ്ട്്. ശാസ്ത്രത്തിന്റെ വിവിധ ശാഖകളില്‍ താപഗതികതത്ത്വങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.
പ്രകാശ വര്‍ണങ്ങള്‍വീക്ഷണ സ്ഥിരത
ഒരു വസ്തുജനിപ്പിക്കുന്ന ദൃശ്യാനുഭവം പ്രസ്തുത വസ്തുവിനെ ദൃഷ്ടിപഥത്തില്‍നിന്നു മാറ്റിയാലും സെക്കന്റിന്റെ പതിനാറിലൊരു ഭാഗം സമയത്തേക്ക് ദൃഷ്ടിപഥത്തില്‍ തങ്ങി നില്‍ക്കുന്നു. ഈ പ്രതിഭാസമാണ് വീക്ഷണ സ്ഥിരത
പ്രകീര്‍ണനവും രാമന്‍ ഇഫക്റ്റും
ഒരു സമന്വിത പ്രകാശം അതിന്റെ ഘടക വര്‍ണങ്ങളായി വേര്‍പിരിയുന്ന പ്രതിഭാസമാണ് പ്രകീര്‍ണനം. ഒരു ദ്രാവകത്തിലൂടെ കടത്തിവിടുന്ന പ്രത്യേക നിറത്തിലുള്ള പ്രകാശ ബീം ദ്രാവകത്തിന്റെ പ്രകീര്‍ണനത്തിനു ശേഷം വ്യത്യസ്ത നിറത്തില്‍ കാണപ്പെടുന്നുവെന്നതാണ് രാമന്‍ ഇഫക്റ്റിനെക്കുറിച്ചുള്ള വ്യാഖ്യാനം. ഇതു വളരെ ദുര്‍ബലമാണെന്ന് തന്നെ പറയേണ്ടതുണ്ട്. പ്രകീര്‍ണനം സംഭവിച്ചകണങ്ങളില്‍ പത്തുലക്ഷത്തിലൊരു ഫോട്ടോണ്‍കണം മാത്രമാണ് വ്യത്യസ്ത തരംഗ ദൈര്‍ഘ്യം കാണിക്കുന്നത്. ഇതിനാല്‍തന്നെ ഇതു കണ്ടെത്തുക ആദ്യ കാലത്ത് എളുപ്പമായിരുന്നില്ല. ഒരു ഏക വര്‍ണകിരണത്തെ സൂതാര്യമായ പദാര്‍ഥങ്ങളില്‍ക്കൂടി കടത്തിവിടുകയാണെങ്കില്‍ പ്രകീര്‍ണനത്തിന് വിധേയമായി ആ നിറത്തില്‍നിന്നു വിഭിന്ന നിറമുള്ള രശ്മികളുണ്ടാകുകയും ഈ രശ്മിയെ ഒരു പ്രിസത്തിലൂടെ കടത്തിവിടുകയാണെങ്കില്‍ വര്‍ണരാജിയില്‍ പുതിയ രേഖകള്‍ കാണാനാകുന്നു. ഈ രേഖകളാണ് രാമന്‍ രേഖകള്‍.
രണ്ടോ അതിലധികമോ വര്‍ണങ്ങള്‍ കൂടിച്ചേര്‍ന്നതാണ് സമന്വിത പ്രകാശം. പ്രകാശം അതിന്റെ ഘടക വര്‍ണങ്ങളായി വേര്‍പിരിയുന്നതാണ് പ്രകാശ പ്രകീര്‍ണനം.
അതാര്യ സുതാര്യ വസ്തുക്കള്‍
പ്രകാശത്തെ കടത്തി വിടാത്തവയാണ് അതാര്യ വസ്തു. കടത്തി വിടുന്നവ സുതാര്യവസ്തു.
വിസരണം
സൂര്യപ്രകാശം അന്തരീക്ഷത്തിലെ കണികകളില്‍ത്തട്ടി ചിതറുന്നതാണ് വിസരണം. പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യം കുറയുന്നതിനനുസരിച്ച് വിസരണം കൂടുന്നു.
ഇലക്ട്രോണിക്‌സും ആധുനിക സാങ്കേതിക വിദ്യയും
ഡയോഡ്
ഇന്ന് ഇലക്ട്രോണിക്‌സ് ഹോബി സര്‍ക്യൂട്ടുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഘടകമാണ് ഡയോഡ്. പോയിന്റ് കോണ്‍ടാക്റ്റ് ഡയോഡുകള്‍, ജംഗ്ഷന്‍ ഡയോഡുകള്‍ എന്നിങ്ങനെ ഡയോഡുകളെ തരം തിരിച്ചിട്ടുണ്ട്. ഇവയെ വീണ്ടും പവര്‍,സിഗ്നല്‍,വരാക്ടര്‍,സെനര്‍, എന്നിങ്ങനെ വിഭജിച്ചിക്കാം. എലിമിനേറ്ററുകള്‍ , പവര്‍സ്‌റ്റേജുകള്‍ എന്നിവയില്‍ എ.സിയെ ഡി.സിയാക്കി മാറ്റാന്‍ ഉപയോഗിക്കുന്നവയാണ് പവര്‍ ഡയോഡ്. പവര്‍ഡയോഡുകളേക്കാള്‍ തീവ്രത കുറഞ്ഞഘടകമാണ് സിഗ്നല്‍ ഡയോഡുകള്‍. റേഡിയോകളില്‍ സിഗ്നല്‍ ഡയോഡുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. നല്‍കുന്ന വോള്‍ട്ടേജ് വ്യതിയാനത്തിനനുസൃതമായി കപ്പാസിറ്റന്‍സ് വ്യത്യസ്തമാക്കുന്ന ഡയോഡുകളാണ് വരാക്ടര്‍ ഡയോഡുകള്‍. സെനര്‍ ഡയോഡുകള്‍ കൃത്യതയുള്ള വോള്‍ട്ടേജുകള്‍ ലഭ്യമാക്കാനാണ് ഉപയോഗിക്കുന്നത്.
ഡോപ്പിംഗ്
അര്‍ധചാലകങ്ങളുടെ ക്രിസ്റ്റല്‍ ഘടനയില്‍ മാറ്റം വരത്തക്കവിധത്തില്‍ അപ ദ്രവ്യങ്ങള്‍(കാുൗൃശശേല)െ ചേര്‍ത്താല്‍ ഇവയെ ചാലകമാക്കി മാറ്റാന്‍ കഴിയും ഇതാണ് ഡോപ്പിംഗ്.
കപ്പാസിറ്ററുകള്‍
വൈദ്യുതി ശേഖരിച്ചു വെക്കുന്നവരാണ് കപ്പാസിറ്ററുകള്‍. രണ്ടു ലോഹത്തകിടുകളെ ഒരു ഇന്‍സുലേറ്റര്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന ഘടനയാണ് കപ്പാസിറ്ററുകളുടേത്. അലൂമിനിയം, ചെമ്പ് എന്നിങ്ങനെയുള്ള ലോഹത്തകിടുകളും പേപ്പര്‍, ഗ്ലാസ്, മൈക്ക തുടങ്ങിയ ഇന്‍സുലേറ്ററുകളും ഉപയോഗിച്ചാണ് സാധാരണയായി ഇവ നിര്‍മിക്കുന്നത്. കപ്പാസിറ്ററുകളെ സ്ഥിരം കപ്പാസിറ്റുകളെന്നും (ഫിക്‌സഡ്) അസ്ഥിരകപ്പാസിറ്റുകളെന്നും(വേരിയബിള്‍) തരം തിരിച്ചിട്ടുണ്ട്. ഫിക്‌സഡ് കപ്പാസിറ്റുകളെ സെറാമിക്, മൈക്കാ, പോളിസ്റ്ററിന്‍, പോളിസ്റ്റര്‍ ഫിലിം കപ്പാസിറ്ററുകള്‍, ഇലക്ട്രോലിറ്റിക് കപ്പാസിറ്ററുകള്‍ എന്നിങ്ങനെയും വിഭജിച്ചിട്ടുണ്ട്. വൈദ്യുതി ശേഖരിച്ച് വയ്ക്കാനുള്ള ഓരോ കപ്പാസിറ്ററുകളുടേയും ശേഷിയാണ് കപ്പാസിറ്റന്‍സ്. ഇതു ഫാരഡ് എന്ന യൂണിറ്റില്‍ അളക്കാം. മ്യൂ എന്ന ഗ്രീക്ക് അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു. ഫാരഡ് താരതമ്യേന വലിയ അളവായതിനാല്‍ ഫാരഡിന്റെ ചെറിയ അളവുകളായ മൈക്കോ, നാനോ, പൈക്കോ തുടങ്ങിയ അളവുകളാണ് ഉപയോഗിക്കാറുളളത്.
ട്രാന്‍സിസ്റ്ററുകള്‍
ഇലക്ട്രോണിക്‌സിലെ ഒഴിവാക്കാനാവാത്ത ഘടകമാണ് ട്രാന്‍സിസ്റ്ററുകള്‍. ആംപ്ലിഫയറുകള്‍, ഓസിലേറ്ററുകള്‍ തുടങ്ങിയവയിലെ മുഖ്യ ഭാഗമാണിത്. പി.എന്‍.പി ട്രാന്‍സിസ്റ്റര്‍, എന്‍.പി.എന്‍ ട്രാന്‍സിസ്റ്റര്‍ എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട് ഇവ. ജര്‍മേനിയം കൊണ്ട് നിര്‍മിച്ച ട്രാന്‍സിസ്റ്ററുകളെ ജര്‍മേനീയം ട്രാന്‍സിസ്റ്ററുകള്‍ എന്ന് വിളിക്കുന്നു. ട്രാന്‍സിസ്റ്ററിന്റെ മൂന്ന് പിന്നുകളെ എമിറ്റര്‍, കളക്ടര്‍, ബേസ് എന്നീ പേരുകളില്‍ വിളിക്കുന്നു. പി.ടൈപ്പ,് എന്‍ ടൈപ്പ് സെമികണ്ടക്ടറുകളെക്കുറിച്ച് കൂട്ടുകാര്‍ മനസിലാക്കിയല്ലോ. ഇതില്‍ പി.ടൈപ്പ് സെമി കണ്ടക്ടറിന്റെ കനം കുറഞ്ഞപാളി മധ്യഭാഗത്ത് ഘടിപ്പിച്ച ഇരുവശത്തും എന്‍.ടൈപ്പ് സെമി കണ്ടക്ടറുകള്‍ ഘടിപ്പിച്ചതാണ് എന്‍.പി.എന്‍ ട്രാന്‍സിസ്റ്റര്‍. അപ്പോള്‍ പി.എന്‍.പി ട്രാന്‍സിസ്റ്ററോ കൂട്ടുകാര്‍ക്ക് ഊഹിക്കാമല്ലോ.
എന്‍.പി.എന്നും പി.എന്‍.പിയും
ട്രാന്‍സിസ്റ്ററുകളുടെ മധ്യഭാഗമാണ് ബേസ്. ഇരുവശത്തും ഉള്ളവ കളക്ടറും എമിറ്ററും. പി.എന്‍.പി ട്രാന്‍സിസ്റ്ററുകളില്‍ കളക്ടര്‍ എമിറ്റര്‍ എന്നിവയില്‍ പോസിറ്റീവ് ചാര്‍ജ്ജുള്ള ഹോളുകളും ബേസില്‍ നെഗറ്റീവ് ചാര്‍ജ്ജുള്ള ഇലക്ട്രോണുകളും കൂടുതലായി കാണപ്പെടുന്നു. എന്‍.പി.എന്‍ ട്രാന്‍സിസ്റ്ററുകളില്‍ ബേസ് പോസിറ്റീവ് ചാര്‍ജ്ജുള്ളവയും കളക്ടറും എമിറ്ററും നെഗറ്റീവ് ചാര്‍ജ്ജുള്ളവയുമാണ്. എമിറ്ററിലെ നെഗറ്റീവ് ചാര്‍ജ്ജ് മൂലം ഇലക്ട്രോണുകള്‍
വികര്‍ഷിച്ച് മധ്യഭാഗത്ത് കൂടിച്ചേരുന്നു. എമിറ്ററില്‍നിന്നെത്തുന്ന ഇലക്ട്രോണുകളുടെ ഭൂരിഭാഗവും ബേസിന്റെ നേര്‍ത്ത പാളി കടന്ന് കളക്ടറില്‍ എത്തുകയും കളക്ടറിലെ പോസിറ്റീവ് ചാര്‍ജ്ജുമായി സംയോജിക്കുകയും ചെയ്യും. ഫലമോ എമിറ്ററില്‍നിന്ന് കളക്ടറിലേക്ക് വൈദ്യുത പ്രവാഹം സൃഷ്ടിക്കപ്പെടുന്നു.
നാനോ ടെക്‌നോളജി
ഒരു വസ്തുവിന്റെ ദ്രവ്യഘടനയില്‍ അതി സൂക്ഷ്മാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തി ഭൗതിക രാസ കാന്തിക മാറ്റങ്ങള്‍ക്ക് വിധേയമാക്കി സവിശേഷ സ്വഭാവമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ശാസ്ത്ര ശഖയാണ് നാനോ ടെക്‌നോളജി.
ഈ മാലിന്യം
ഉപേക്ഷിക്കപ്പെട്ട ഇലക്ട്രിക് ഇലക്ട്രോണികസ്് ഉപകരണങ്ങളടങ്ങിയ മാലിന്യമാണ് ഈ മാലിന്യം. ഇവ മണ്ണില്‍ ലയിച്ചു ചേരുകയോ വിഘടനത്തിന് വിധേയമാവുകയോ ഇല്ല. നിര്‍ബന്ധിതമായ അത്തരം ശ്രമങ്ങളുടെ ഫലമായും മണ്ണും ജലാശയങ്ങളും മലിനമാകുകയും പല ജീവജാലങ്ങളുടേയും നില നില്‍പ്പിന് ഭീഷണിയാകുകയും ചെയ്യും. ടെലിവിഷനിലെ കാഥോഡ് റേ ട്യൂബുകളിലടങ്ങിയ ലെഡ്,ഫോസ്ഫര്‍സ് തുടങ്ങിയ വസ്തുക്കള്‍ക്ക് കാന്‍സറുണ്ടാക്കാന്‍ കഴിയുമെന്നാണ് പഠനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.ഫ്‌ളൂറസെന്റ് ട്യൂബുകളില്‍ നിന്ന് പുറത്ത് വരുന്ന മെര്‍ക്കുറി,ഇലക്ട്രോണിക്‌സ് ബോഡുകളിലെ സോള്‍ഡറുകളിലടങ്ങിയ ലെഡ്, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ സമ്മാനിക്കുന്ന കാഡ്മിയം,ബെറിലിയം പ്ലാസ്റ്റിക് തുടങ്ങിയവയും രോഗകാരികള്‍ തന്നെ.
ടോപ് ഡൗണ്‍
ബോട്ടം അപ്പ്
നാനോ പദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന രീതിക്ക് പറയുന്ന രീതിയാണ് ടോപ് ഡൗണ്‍,ബോട്ടം അപ്പ് എന്നിവ. വലിയ പദാര്‍ഥങ്ങള്‍ പൊടിച്ചോ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് അവ ബാഷ്പീകരിക്കുകയോ ചെയ്യുന്നതിലൂടെ നാനോ പദാര്‍ഥങ്ങള്‍ നിര്‍മിക്കുന്ന രീതിയാണ് ടോപ് ഡൗണ്‍. ആറ്റങ്ങളെ സംയോജിപ്പിച്ച് നാനോ പദാര്‍ഥങ്ങള്‍ നിര്‍മ്മിക്കുന്ന രീതിയാണ് ബോട്ടം അപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."