HOME
DETAILS
MAL
ടാഗോ ജയിലില്‍ കഴിയുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കും: സുഷമാ സ്വരാജ്
backup
February 02 2017 | 08:02 AM
ന്യൂഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ടാഗോയില്‍ ജയിലില്‍ കഴിയുന്ന അഞ്ച് മലയാളികളെ മോചിപ്പിക്കുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. തന്റെ ഔദ്യോഗിക ട്വറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
എളമക്കര സ്വദേശി തരുണ്‍ ബാബു, സഹോദരന്‍ നിധിന്‍ ബാബു, എടത്തല സ്വദേശി ഷാജി അബ്ദുല്ലക്കുട്ടി, കലൂര്‍ സ്വദേശികളായ ഗോഡ് വിന്‍ ആന്റ്ണി, നവീന്‍ ഗോപി എന്നിവരെയാണ് മോചിപ്പിക്കാന്‍ ധാരണയായത്. സമുദ്രാതിര്‍ത്തി ലംഘിച്ച കേസില്‍ തടവിലായ നേവി സംഘാംഗങ്ങളാണ് ഇവര്‍. ടോഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് മോചനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കിയത്.
We have secured the release of 5 Indians from Kerala jailed in Togo. Good work by Indian mission in Accra and Consulate in Togo.
— Sushma Swaraj (@SushmaSwaraj) February 1, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."