മദ്യശാലകള്‍ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനെതിരേ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്ന ബെവ്കോ നടപടിക്കെതിരേ സംസ്ഥാന വ്യാപകമായി വന്‍പ്രതിഷേധം. ഇതേ തുടര്‍ന്ന് കോര്പറേഷന് എം.ഡി പൊലിസ് സംരക്ഷണം തേടി എക്സൈസ് വകുപ്പ് മന്ത്രിയ്ക്ക് കത്തു നല്കി.
തിരുവനന്തപുരത്ത് ബേക്കറി ജംങ്ഷനില്‍ നിന്നു നന്തന്‍കോട് സ്കൂളിന് സമീപത്തേയ്ക്കാണ് ഔട്ട്ലെറ്റ് മാറ്റി സ്ഥാപിച്ചത്.
ഇന്നലെ സ്കൂളിലെ വിദ്യാര്‍ഥിനികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ എട്ടു മുതല്‍ തന്നെ മുദ്രാവാക്യം മുഴക്കി പുതുതായി തുറക്കുന്ന ഔട്ട്ലെറ്റിന്റെ മുന്നില്‍ കുത്തിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം ഔട്ട്ലെറ്റുകള് പൂട്ടിക്കുകയായിരുന്നു. ഇതേ സാഹചര്യമാണ് പല ഭാഗത്തുമുണ്ടായത്.
175 ഔട്ട്ലെറ്റുകളാണ് മാറ്റി സ്ഥാപിക്കേണ്ടത്. ഇതില്‍ മാറ്റാന്‍ കഴിഞ്ഞത് 25 എണ്ണം മാത്രമാണ്. എല്ലാ ഭാഗത്തും പ്രതിഷേധം ശക്തമായിരിക്കുകയാണ്. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികളുമായി നിയമപ്രകാരം മുന്നോട്ടുപോകാനാണ് ബെവ്കോയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."