'കേരളാ കോണ്‍ഗ്രസ് സി.പി.ഐയെപോലെ അരുടെയും ഔദാര്യത്തില്‍ കഴിയുന്ന പാര്‍ട്ടിയല്ല'
കോട്ടയം: സി.പി.ഐയെപോലെ ആരുടെയെങ്കിലും ഔദാര്യത്തില്‍ കഴിയുന്ന പാര്‍ട്ടിയല്ല കേരളാ കോണ്‍ഗ്രസ് (എം) എന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസഫ് എം.പുതുശ്ശേരി. അതിനാല്‍ തങ്ങള്‍ക്ക് ആരുടെയും അച്ചാരം ആവശ്യമില്ല. അസ്തിത്വഭയം വല്ലാതെ ബാധിച്ച സി.പി.ഐയുടെ നേതാക്കള്‍ നിരന്തരമായി പിച്ചും പേയും പറയുകയാണ്.
മുന്നണി ബന്ധം സംബന്ധിച്ച നിലപാട് തങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ആര്‍ക്കും അപേക്ഷ നല്‍കിയിട്ടില്ല. ആരുടെയും ഔദാര്യം പ്രതീക്ഷിക്കുന്നുമില്ല.
സി.പി.എം സമ്മേളനത്തില്‍ എന്തു ചര്‍ച്ച ചെയ്യണമെന്ന് അവരാണ് തീരുമാനിക്കുന്നത്. സി.പി.ഐയെക്കുറിച്ച് പറയേണ്ടതെല്ലാം അവര്‍തന്നെ പറഞ്ഞിട്ടുണ്ട്. സ്വാശ്രയ കോളജ് മുതലാളിക്ക് കോടികള്‍ വാങ്ങി പാര്‍ലമെന്റ് സീറ്റ് വിറ്റ ബഹുമതി ഇന്ത്യയില്‍ സി.പി.ഐക്കു മാത്രമുള്ളതാണ്. ഇതുസംബന്ധിച്ചു ലോകായുക്തയില്‍ കേസ് വന്നപ്പോള്‍ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് കത്തിച്ചു കളഞ്ഞെന്ന സത്യവാങ്മൂലം നല്കിയ ലോകത്തിലെ ഏക പാര്‍ട്ടിയും സി.പി.ഐയാണ്.
ഇത്രയുംനാള്‍ സുഗന്ധലേപനം നടത്തിയിട്ടും അതില്‍നിന്ന് വമിക്കുന്ന ദുര്‍ഗന്ധം നാടാകെ പടര്ന്നിരിക്കയാണന്ന വസ്തുത മറക്കേണ്ട. ഇത്തരം ചെളിക്കയത്തില് കഴുത്തോളം മുങ്ങി നില്ക്കുന്നവരുടെ സാരോപദേശം തങ്ങള്‍ക്കു ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."