മിനി സിവില്‍ സ്റ്റേഷന് മാര്‍ച്ചും ധര്‍ണയും നടത്തി
ആലുവ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ട് സ്വതന്ത്ര കര്‍ഷക സംഘം ജില്ല കമ്മിറ്റിയുടെ നേത്യത്വത്തില്‍ ആലുവ മിനിസിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ധര്‍ണ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഷിക നയം അടിയന്തിരമായി തിരുത്തി കര്‍ഷകര്‍ക്ക് ജനോപകരപ്രദമായ നടപടികള്‍ കൈ കൊള്ളമെന്നും,കഴിഞ്ഞ യു.ഡി.എഫ് ആവിഷ്ക്കരിച്ച കാര്‍ഷിക നയം ഇടത് സര്‍ക്കാര്‍ പിന്തുടരണമെന്നും, വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഘം ജില്ല പ്രസിഡന്റ് എം.എം. അലിയാര് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുസ്ല്ലീം ലീഗ് ജില്ല പ്രസിഡന്റ് എം.പി. അബ്ദുള്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി കെ.എം. അബ്ദുള്‍ മജീദ്, അന്‍വര്‍ സാദത്ത് എം.എല്‍.എ, സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. മുഹമ്മദ് ബിലാല്‍, സെക്രട്ടറി മുഹമ്മദ്കുട്ടി കോട്ടയം, വി.എം.അബൂബക്കര്‍, എ.കെ. സലീം, എം.കെ.എ ലത്തീഫ്, പി.എ. അഹമ്മദ് കബീര്‍, ഉസ്മാന് തോലക്കര, പി.എ. താഹിര്‍ എന്നിവര്‍ സംസാരിച്ചു.ജില്ല ജനറല്‍ സെക്രട്ടറി എം.കെ. അലി സ്വാഗതവും ജനറല്‍ കണ് വീനര് പി.എച്ച് .നൗഷാദ് നന്ദിയും രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."