HOME
DETAILS
MAL
ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ തീപിടുത്തം
backup
January 08 2018 | 13:01 PM
ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'ട്രംപ് ടവറി'ല്‍ വന്‍ തീപിടുത്തം. 58 നിലയുള്ള കെട്ടിടത്തിന്റെ റൂഫ് ടോപ്പിലാണ് തീപിടുത്തമുണ്ടായത്.
അപകടത്തില്‍ ആളപായമില്ല. തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ ആളുകള്‍ പുറത്തുവിട്ടു. തീ നിയന്ത്രണ വിധേയമാണ്.
ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്ഥാനമാണ് ന്യൂയോര്‍ക്കിലെ ട്രംപ് ടവര്‍. പ്രസിഡന്റാകുന്നതിനു മുന്‍പ് ട്രംപിന്റെ വസതിയായിരുന്നു ഈ ടവര്‍.
Fire crews are responding to a fire at Trump Tower. There have been no injuries or evacuations, and the President is not currently at Trump Tower. pic.twitter.com/xcsHVX5bhP
— TODAY (@TODAYshow) January 8, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."