അഹ്‌ലുസ്സുന്നയില്‍ അടിയുറച്ച് നില്‍ക്കുക: ഹൈദരലി തങ്ങള്‍
തിരുവനന്തപുരം: വിശുദ്ധ ഇസ്‌ലാമിന്റെ കലര്‍പ്പില്ലാത്ത അഹ്‌ലുസ്സുന്നയുടെ മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കാനും വഴുതിപ്പോകുന്നത് ശ്രദ്ധിക്കാനും സത്യവിശ്വാസികള്‍ ബാധ്യസ്ഥരാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍, സമസ്തയുടെ പ്രവര്‍ത്തകനായിരുന്ന അബ്ദുല്‍ കബീര്‍ ദാരിമിയുടെ കുടുംബത്തിനായി വാങ്ങിയ വീടിന്റെയും വസ്തുവിന്റെയും താക്കോലും പ്രമാണവും കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
കേരള മുസ്‌ലിംകള്‍ക്ക് അവരുടെ വിശ്വാസ, ആരാധന, അനുഷ്ഠാന രീതികളില്‍ അഹ്‌ലുസ്സുന്നയുടെ യഥാര്‍ഥ വഴി പഠിപ്പിക്കുകയും പരിചയപ്പെടുത്തുകയും ചെയ്ത സമസ്തയുടെ സാന്നിധ്യം അഭിമാനപൂര്‍വം സ്മരിക്കേണ്ടതുണ്ടെന്നും സമസ്തയുടെ വ്യവഹാരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. ഡോ.എന്‍.എ.എം അബ്ദുല്‍ഖാദര്‍, പിണങ്ങോട് അബൂബക്കര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, കെ.കെ ഇബ്‌റാഹിം മുസ്‌ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, അഷ്‌റഫ് ബാഖവി തിരുവനന്തപുരം, ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, ഷറഫുദ്ദീന്‍ ബാഖവി, ഫഖ്‌റുദ്ദീന്‍ ബാഖവി, ഒ.എം ഷെരീഫ് ദാരിമി കോട്ടയം, എ.കെ ആലിപ്പറമ്പ്, പി.സി ഉമര്‍ മൗലവി വയനാട്, ആലംകോട് ഹസന്‍, അഹ്മദ് റഷാദി ചുള്ളിമാനൂര്‍ സംസാരിച്ചു.
കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും പീര്‍ മുഹമ്മദ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."