ട്രംപ് ലോകത്തെ ഭീതിപ്പെടുത്തുന്നു: എവാല്ദ് ഫ്ലിസാര്‍a
കോഴിക്കോട്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകത്തെ ഭീതിപ്പെടുത്തുകയാണെന്ന് സ്ലൊവേനിയന്‍ എഴുത്തുകാരന് എവാല്ദ് ഫ്ലിസാര്‍. ട്രംപ് പറയുന്നതിനോട് യോജിപ്പുള്ള നല്ലൊരു ശതമാനം ആ രാജ്യത്ത് ഉണ്ടെന്നതാണ് അദ്ദേഹം പ്രസിഡന്റാവാന്‍ ഇടയാക്കിയത്. ഓരോ കാലഘട്ടത്തിലും ആ സമൂഹം ആഗ്രഹിക്കുന്ന ഭരണാധികാരികളെ മാത്രമേ ലഭിക്കുവെന്നതാണ് ചരിത്രം. രാവിലെ നടക്കാനിറങ്ങുമ്പോള്‍ തോന്നുന്ന കാര്യങ്ങളാണ് വീണ്ടുവിചാരമില്ലാതെ ട്രംപ് നിയമമാക്കുന്നത്. ഇത് ആപല്‍ക്കരമായ കാര്യമാണെന്നും വിവര്ത്തകന് കൂടിയായ എവാല്ദ് പറഞ്ഞു.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എഴുത്തുകാരി അനിതാനായരുമായുള്ള മുഖാമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭയാര്‍ഥികള്‍ക്കുനേരെ കടുത്ത നിലപാടെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഏഴു രാജ്യത്തെ ജനങ്ങളെ അമേരിക്കയില്‍ വിലക്കിയതിന്റെ പ്രധാന കാരണം അഭയാര്‍ഥികളെ തടയുക എന്ന ഗൂഢ ലക്ഷ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."