ജനാധിപത്യത്തില്‍ ഏകാധിപതികളുടെ കാലം കഴിഞ്ഞു; ശശി തരൂര്‍
കോഴിക്കോട്: ജനാധിപത്യത്തില്‍ ഏകാധിപതികളുടെ കാലം കഴിഞ്ഞുവെന്ന് ശശി തരൂര്‍ എം.പി. കേരള സാഹിത്യോത്സവം മൂന്നാം ദിവസം ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ വിവിധനയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം നടത്തിയത്.
തിയേറ്ററുകളില്‍ ദേശീയ ഗാനംനടപ്പിലാക്കിയ സുപ്രീംകോടതി നയം അനാവശ്യമെന്നും ശശി തരൂര്‍ വ്യക്തമാക്കി.
ഇടതുപക്ഷ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.വേണു മനുഷ്യാവകാശ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്‌കര്‍, ഇടതുപക്ഷ ചിന്തകനും കേളു ഏട്ടന്‍ പഠനഗവേഷണകേന്ദ്രം ഡയറക്ടറും നിലവില്‍ സി.പി.ഐ.എം ജില്ലാ കമ്മറ്റി അംഗവുമായ കെ.ടി കുഞ്ഞിക്കണ്ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഗ്രന്ഥകാരനും നിരൂപകനുമായ എ.പി കുഞ്ഞാമു മോഡറേറ്ററായി.
ജനാധിപത്യത്തിന്റെ ഭാവി എന്നും ഭദ്രമാണെന്നും താല്‍ക്കാലികമായ ചില പ്രതിഛായകള്‍ തിരിച്ചറിയപ്പെടുമെന്നും ബി ആര്‍ പി ഭാസ്‌കര്‍
അഭിപ്രായപ്പെട്ടു.
മതേതര ജനാധിപത്യമുന്നേറ്റം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. സാര്‍വദേശീയ തലത്തില്‍ ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെടുകയാണെന്ന് കെ.ടി കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ കറകളഞ്ഞ ജനാധിപത്യനിലപാട് ഉണ്ടാണമെന്നും ഉള്‍പാര്‍ട്ടി നയം സാധ്യമാക്കണമെന്നും സി.പി.ഐ.എം 20 ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുഖ്യ അജണ്ട അതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിന്റെ ഭാവി ഭദ്രമാണെന്ന് നാലുപേരും ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."