HOME
DETAILS

തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം: ആര്‍. ചന്ദ്രശേഖരന്‍

  
backup
February 04 2017 | 05:02 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0

മഞ്ചേരി: സംസ്ഥാനത്തെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തൊഴില്‍ പ്രശ്‌നങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുവരികയാണ്. വിവിധ ട്രെയ്ഡ് യൂനിയനുകളെ വിളിച്ചു ചേര്‍ത്ത് അഭിപ്രായം ആരാഞ്ഞ് മുന്നോട്ടുപോയാല്‍ പരിഹരിക്കാവുന്നതേയുള്ളു നിലവിലെ പ്രതിസന്ധികള്‍. ബജറ്റില്‍ അടിസ്ഥാന തൊഴിലാളി വര്‍ഗത്തിനനുകൂലമായ യാതൊരു പ്രഖ്യാപനങ്ങളുമില്ലന്നത് മോദി സര്‍ക്കാറിന്റെ തൊഴിലാളികളോടുള്ള സമീപനം വ്യക്തമാക്കിയിരിക്കുകയാണ്. സാമ്പത്തിക രംഗത്തെ ഡിജിറ്റലൈസ് ചെയ്യുക എന്നതു മുതല്‍ തുടങ്ങുന്നു തൊഴിലാളികള്‍ക്കുമേലുള്ള പ്രയാസപ്പെടുത്തലുകള്‍. പുരോഗതിക്ക് ഐ.എന്‍.ടി.യു.സി എതിരല്ല, എന്നാല്‍ അതിനൊരു മനുഷ്യത്വപരമായ മുഖംവേണം. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പറഞ്ഞ മോദി സര്‍ക്കാര്‍ അവസരങ്ങള്‍ ഉണ്ടാക്കിയില്ലന്നു മാത്രമല്ല ഉള്ള സാധ്യതകളെപോലും ഉപയോഗപ്പെടുത്തിയില്ലന്നതാണ് വസ്തുത. പുതിയ കറന്‍സി നയം കാരണം തൊഴിലില്ലായ്മ പെരുകാനും ബാങ്കുകള്‍ തകരാനും ഇടയാക്കിയിരിക്കുകയാണ്. അതിനാല്‍ അടിയന്തിരമായി ഈ നയം പുനപരിശോധിക്കണം. രാജ്യത്ത് തൊഴിലെടുക്കുന്നവര്‍ക്ക് അതിന്റെ പങ്ക് ആശ്വാസ വേതന പദ്ധതിയായി വിതരണം ചെയ്യണമെന്നും ജനങ്ങള്‍ക്ക് ആവശ്യമാകുന്ന ഭരണ രീതിയിലേക്ക് പ്രായോഗികമായി ചിന്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.ടി.യു.സി നേതാക്കളായ എന്‍.എ കരീം, വി.പി ഫിറോസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  23 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  23 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  23 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  23 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  23 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  23 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  23 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  23 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  23 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  23 days ago