HOME
DETAILS

പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍പ്പെട്ട വയോധികന്‍ ശുദ്ധജലത്തിനായി അലയുന്നു

  
backup
February 04, 2017 | 8:30 AM

water-issue-old-man-v-special-story

മലയിന്‍കീഴ്: ഒരു വീട് വച്ചു. പഞ്ചായത്ത് വീട്ടു നമ്പരും നല്‍കി. എന്നാല്‍ കുടിവെള്ളത്തിനായി പൈപ്പിടാന്‍ പോയ വീട്ടുടമയ്ക്ക് പഞ്ചായത്തുകളുടെ അതിര്‍ത്തി തര്‍ക്കം പറഞ്ഞ് കണക്ഷനും നല്‍കിയില്ല. അങ്ങിനെ ഒരു വ്യദ്ധനെ ഓഫിസുകള്‍ തോറും കയറ്റിയിറക്കുകയാണ് അധികൃതര്‍. മലയം വിളവൂര്‍ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള അജിത മന്ദിരത്തില്‍ ശാസ്താകന്‍ (65 ) ആണ് ദുരിതം പേറുന്നത്. മുക്കുന്നിമലയുടെ താഴ്‌വാരത്ത് സ്‌കൂളിന് സമീപത്തായി പന്ത്രണ്ടു വര്‍ഷം മുന്‍പാണ് ശാസ്താകാനും ഭാര്യ പരമേശ്വരിയും മുന്ന് സെന്റ് പുരയിടം സ്വന്തമാക്കി ഇവിടെ വീടുപണി പൂര്‍ത്തീകരിച്ചത്. പണിപൂര്‍ത്തിയായതോടെ പള്ളിച്ചല്‍ ഉദ്യോഗസ്ഥര്‍ എത്തി ഇവര്‍ക്ക് വീട്ട് നമ്പര്‍ ഇട്ടു നല്‍കി .


സമീപത്തെ ഇരുപത്തിയേഴോളം കുടുംബങ്ങളും വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ടയാണ്. ഈ വാര്‍ഡിനുള്ളില്‍ പള്ളിച്ചല്‍ പഞ്ചായത്തിലുള്ള ഒന്നാം വാര്‍ഡ് എങ്ങനെ എത്തി എന്നതിന് പഞ്ചായത്തുകള്‍ക്ക് ഉത്തരമില്ല. എന്നാല്‍ അധികൃതര്‍ പള്ളിച്ചല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഉള്‍പ്പെടുത്തി ശാസ്താകന്റെ വീടിനു 286 നമ്പര്‍ മുദ്ര ചാര്‍ത്തി. ഇതോടെ ദുരിതവും തുടങ്ങി. കുടിവെള്ള പൈപ്പിനായി അപേക്ഷ നല്‍കിയപ്പോള്‍ വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ കയറിക്കൂടിയ പള്ളിച്ചല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡുകാരന് കുടിവെള്ളം കൊടുക്കാന്‍ നിയമ തടസം ഉണ്ടെന്നാണ് ജല വകുപ്പ് പറയുന്നത്.


വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ പദ്ധതികളില്‍ ഉള്‍പ്പെടുത്തി പളളിച്ചല്‍ പഞ്ചായത്തുകാരന് വെള്ളം നല്‍കാനാവില്ല എന്ന് വിളവൂര്‍ക്കല്‍ പഞ്ചായത്തും നിലപാടെടുത്തു. ഇതോടെ കുടിവെള്ളത്തിനായി കയറി ഇറങ്ങുന്നതില്‍ കാര്യമില്ല എന്ന് കണ്ടു ഇരുപഞ്ചായത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച പാകപ്പിഴ പരിഹരിക്കണമെന്ന ആവശ്യവുമായി ശാസ്താകന്‍ കയറി ഇറങ്ങാതെ സര്‍ക്കാര്‍ ആഫീസുകള്‍ ഇല്ല. മുഖ്യമന്ത്രി , പഞ്ചായത്തു വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, തഹസില്‍ദാര്‍, പഞ്ചായത്തു ഡയറക്ടര്‍, വില്ലേജ് ആഫീസുകള്‍ മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങി നിരവധി ഓഫിസുകള്‍ കയറി ഇറങ്ങി.

കുടിവെള്ളത്തിനായി അപേക്ഷ സമര്‍പ്പിച്ചത് നടപടി ആകാതെ വന്നതോടെ പുരയിടത്തില്‍ കിണര്‍ കുഴിച്ചു എന്നാല്‍ നിറവും രുചിയും വ്യത്യാസം കണ്ടു തിരുവനന്തപുരത്തു ഇ ഐ ലാബില്‍ വെള്ളം പരിശോധന നടത്തിയതില്‍ സമീപ ഡ്രെയിനേജുകളില്‍ നിന്നും അമിതമായി ബാക്ടീരിയ കടന്നു കൂടിയിട്ടുള്ളതിനാല്‍ ഉപയോഗ യോഗ്യമല്ല എന്ന് ഫലം വന്നു. മറ്റു മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഈ വെള്ളം തന്നെയാണ് ഇവര്‍ ഉപയോഗിക്കുന്നത്.


ശാസ്താകന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെങ്കില്‍ പള്ളിച്ചല്‍ പഞ്ചായത്തില്‍ നിന്നും ഈ വീടിനെ ഒഴിവാക്കി കിട്ടുകയും വിളവൂര്‍ക്കലില്‍ ഉള്‍പ്പെടുത്തുകയും വേണം. എന്നാല്‍ ഒരു പഞ്ചായത്തില്‍ നിന്നും ഒഴിവാക്കി മറ്റൊരു പഞ്ചായത്തില്‍ ഉള്‍പ്പെടുത്താന്‍ നിയമ തടസങ്ങള്‍ ഉണ്ടെന്നാണ് പള്ളിച്ചല്‍ പഞ്ചായത്തു അധികൃതരുടെ ഭാഷ്യം. അധികൃതരുടെ നിലപാടുകളില്‍ അപ്പുറവും ഇപ്പുറവും കയറി ഇറങ്ങി വിഷമത്തിലായ ശാസ്താകന്‍ ഇനി എന്താണ് മാര്‍ഗ്ഗമെന്നറിയാതെ ഒരിറ്റു ശുദ്ധജലത്തിനായി കാത്തിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല കേസ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയും; കേസ് രജിസ്റ്റര്‍ ചെയ്ത് ഇ.ഡി

Kerala
  •  5 days ago
No Image

'ഐ-പാകി'ലെ ഇ.ഡി റെയ്ഡ്: അമിത്ഷായുടെ ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ച മഹുവ മൊയ്ത്ര,ഡെറിക് ഒബ്രിയാന്‍ ഉള്‍പെടെ തൃണമൂല്‍ എം.പിമാര്‍ കസ്റ്റഡിയില്‍

National
  •  5 days ago
No Image

സ്കൂൾ കലോത്സവ വേദികൾക്ക് പൂക്കളുടെ പേര്; 'താമര'യെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി യുവമോർച്ച

Kerala
  •  5 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

Kerala
  •  5 days ago
No Image

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവം; ബെവ്‌കോയ്ക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി

Kerala
  •  5 days ago
No Image

ഗസ്സയില്‍ ഇസ്‌റാഈലി ബോംബാക്രമണത്തില്‍ കേള്‍വി ശക്തി നഷ്ടമായവര്‍ മാത്രം 35,000ത്തിലേറെ പേര്‍

International
  •  5 days ago
No Image

ജോലിക്ക് ഭൂമി അഴിമതി:ലാലു പ്രസാദ് യാദവും കുടുംബവും കുറ്റക്കാരെന്ന് കോടതി, വിചാരണ നേരിടണം

National
  •  5 days ago
No Image

അച്ഛനെതിരെ പരാതി പറയാൻ കമ്മിഷണർ ഓഫീസിലെത്തി; പൊലിസുകാരന്റെ ബൈക്ക് മോഷ്ടിച്ച് മടങ്ങി, യുവാവ് പിടിയിൽ

Kerala
  •  5 days ago
No Image

In Depth Story: കേള്‍ക്കാന്‍ തയാറാകാതിരുന്ന ആ മുന്നറിയിപ്പുകള്‍; ഗാഡ്ഗില്‍ പകര്‍ന്ന ഹരിതപാഠങ്ങള്‍

latest
  •  5 days ago
No Image

ഷാജഹാന്റെ ഉറൂസിനായി ഒരുങ്ങി താജ്മഹൽ; ഖവാലിയും മൗലീദും ഉയരും, രഹസ്യഅറ തുറക്കും, ജനങ്ങൾക്ക് സൗജന്യ പ്രവേശനത്തിന്റെ മൂന്ന് നാളുകൾ വിരുന്നെത്തി

Travel-blogs
  •  5 days ago