HOME
DETAILS

തിരിച്ചടിച്ച് ഇറാൻ; ഇസ്റാഈലിന് നേരെ മിസൈൽ ആക്രമണം; രാജ്യമുടനീളം അപായ സൈറണുകൾ

  
Web Desk
February 28, 2026 | 8:36 AM

iran hits back missile strike launched against israel

തെൽ അവീവ്: ഇറാനിൽ നിന്ന് ഇസ്റാഈൽ ലക്ഷ്യമാക്കി മിസൈലുകൾ വിക്ഷേപിച്ചതായി റിപ്പോർട്ട്. ഇസ്റാഈലിൽ ഇറാൻ ആക്രമണം നടന്നതായി ഇസ്റാഈൽ സൈന്യം സ്ഥിരീകരിച്ചു. ഇറാന്റെ ആക്രമണത്തിൽ ഇസ്റാഈലിന്റെ വിവിധ ഭാഗങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും അപായ സൈറണുകൾ മുഴങ്ങുകയും ചെയ്തു. 

ഇന്ന് പുലർച്ചെയാണ് ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്റാഈൽ അമേരിക്കയുടെ പിന്തുണയോടെ ആക്രമണം നടത്തിയത്. ഒമാൻ കടലിടുക്കിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ പടക്കപ്പലിൽ നിന്നാണ് ഇറാനെതിരെ ഇന്ന് ആക്രമണമുണ്ടായത്.  

അതിശക്തമായ വ്യോമാക്രമണമാണ് അമേരിക്കയുടെ പിന്തുണയോടെ ഇസ്റാഈൽ നടത്തിയത്. ഇസ്രായേൽ തനിച്ചല്ല, അമേരിക്കയുടെ സജീവ പങ്കാളിത്തത്തോടെയാണ് ആക്രമണമെന്ന വിവരം വാഷിംഗ്ടൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ സൈനിക ഭീഷണികൾ ഇല്ലാതാക്കാനുള്ള 'മുൻകരുതൽ ആക്രമണം' എന്നാണ് ഇതിനെ ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്‌സ് വിശേഷിപ്പിച്ചത്.

ജനങ്ങളോട് ഹോം ഫ്രണ്ട് കമാൻഡിന്റെ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഇസ്റാഈൽ സൈന്യം അഭ്യർത്ഥിച്ചു. ഭീഷണികളെ പ്രതിരോധിക്കാനും കേന്ദ്രങ്ങളിൽ തിരിച്ചടി നൽകാനും ഇസ്റാഈൽ വ്യോമസേന സജ്ജമാണെന്ന് സൈനിക വക്താവ് അറിയിച്ചു. ഇതിന് പിന്നാലെയാണ് ഇസ്റാഈലിൽ ഇപ്പോൾ ഇറാൻ ആക്രണമണം നടത്തിയിരിക്കുന്നത്.

വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാണെങ്കിലും അവ നൂറു ശതമാനം ഫലപ്രദമാകണമെന്നില്ല എന്ന കാര്യത്തിൽ ഇസ്റാഈൽ സൈന്യം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. അതിനാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന നിർദ്ദേശം ജനങ്ങൾ അവഗണിക്കരുതെന്നും സൈന്യം മുന്നറിയിപ്പ് നൽകി.

 

Israeli and U.S. forces targeted several sites in Iran, with loud explosions reported in the capital, Tehran. The strikes are aimed at neutralizing immediate threats and dismantling missile capabilities.israel and us launch attack on iran



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ഫൗൾ പ്ലേ, ഇനിയും ആവർത്തിച്ചാൽ 5 റൺസ് പെനാൽറ്റി'; ഡാരിൽ മിച്ചലിന് നിയമപുസ്തകം ഉയർത്തി ഉസ്മാൻ താരിഖിന്റെ മറുപടി

Cricket
  •  3 days ago
No Image

നിതിൻ രാജിന്റെ മരണം: വാർഡനും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണവുമായി നിതിൻറെ കുടുംബം

Kerala
  •  3 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; ഡ്രൈവർക്ക് 10,000 ദിർഹം പിഴയും മൂന്ന് മാസത്തെ വിലക്കും ചുമത്തി ദുബൈ കോടതി

uae
  •  3 days ago
No Image

'പേരിട്ടാൽ സ്വന്തമാകില്ല'; അരുണാചലിലെ സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനെതിരെ ഇന്ത്യ; അടിസ്ഥാനരഹിതമായ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  3 days ago
No Image

യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി; പ്രതിരോധ മേഖലയിലും പ്രാദേശിക സുരക്ഷയിലും സഹകരണം ശക്തമാക്കും

uae
  •  3 days ago
No Image

'ഹോർമുസ് ശത്രുക്കളുടെ ശവപ്പറമ്പാകും'; ട്രംപിന് ഇറാന്റെ മറുപടി, 'മരണച്ചുഴി' ഒരുക്കി റെവല്യൂഷണറി ഗാർഡ്‌സ്

International
  •  3 days ago
No Image

'ഒരൊറ്റ ദിവസം കൊണ്ട് ഇറാനെ തകർക്കും'; ഹോർമുസിൽ യുഎസ് പടക്കപ്പലുകൾ, ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ പുതിയ യുദ്ധപ്രഖ്യാപനം

International
  •  3 days ago
No Image

ആഗോള സാമ്പത്തികമേഖല അപകടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് യുഎഇ മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ

uae
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വൈദികൻ പിടിയിൽ

crime
  •  3 days ago
No Image

സ്‌കൂളുകൾ പഴയപടി; ഓൺലൈൻ പഠനത്തിന് ശേഷം ഖത്തറിലെ വിദ്യാർത്ഥികൾ വീണ്ടും ക്ലാസ് മുറികളിലേക്ക്

qatar
  •  3 days ago