ബഹ്‌റൈനില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മലയാളിയെ അറസ്റ്റ് ചെയ്തു
മനാമ : ബഹ്‌റൈനില്‍ 12 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മലയാളിയെ ബഹ്‌റൈന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ബഹ്‌റൈനിലെ ഉമ്മുല്‍ ഹസം പ്രവിശ്യയിലാണ് സംഭവം നടന്നത്. ഫ്‌ളാറ്റില്‍ മാതാപിതാക്കളോടൊപ്പം താമസിച്ചു വന്ന വിദ്യാര്‍ത്ഥിനിയെയാണ് കൂടെ ഷെയറിംഗില്‍ താമസിച്ചു വന്നിരുന്ന 52 കാരനായ മലയാളി പതിവായി പീഡിപ്പിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
പ്രതിയുടെ പേര് വിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അതേ സമയം ഇവിടെ ഒരു പ്രവാസി സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ പ്രതിയെ ഈ ഭാഗത്തുള്ള പ്രവാസികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ബഹ്‌റൈനിലെ ഒരു പ്രമുഖ കമ്പനിയില്‍ ഉന്നത പദവിയില്‍ ജോലി നോക്കുന്നയാളാണ് പ്രതി.
അടുത്തിടെ ഖത്തറില്‍ നിന്നും എത്തി ബഹ്‌റൈനില്‍ താമസമാക്കിയ നാലംഗ കുടുംബത്തിലെ ഇളയ കുട്ടിയെയാണ് പ്രതി ചോക്ലേറ്റുകള്‍ നല്‍കി വശീകരിച്ച് പതിവായി പീഡിപ്പിച്ചിരുന്നതെന്നാണ് അറിയുന്നത്.
സംഭവം ആരെയും അറിയിക്കരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ഇക്കാര്യം കുട്ടി പുറത്തു പറഞ്ഞിരുന്നില്ല.
ഇതിനിടെ കുട്ടിയുടെ സ്വാഭാവത്തിലും പെരുമാറ്റത്തിലും മാറ്റം നിരീക്ഷിച്ച ഏഷ്യന്‍ സ്‌കൂളിലെ അധ്യാപകര്‍ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന കഥ പുറത്തറിയുന്നത്. തുടര്‍ന്നാണ് മാതാപിതാക്കള്‍ കേസ് നല്‍കിയത്.
കുട്ടിയുടെ മാതാപിതാക്കള്‍ ഇരുവരും ബഹ്‌റൈനില്‍ ജോലി ചെയ്തു വരുന്നവരാണ്. കുട്ടിയെ വീട്ടില്‍ തനിച്ചാക്കി ഇരുവരും പുറത്തു പോകുന്ന
അവസരമാണ് പ്രതി ഉപയോഗപ്പെടുത്തിയിരുന്നത്. ഈ സമയം കുട്ടിക്ക് ചോക്ലേറ്റും മറ്റും നല്‍കി വശീകരിച്ചായിരുന്നു പ്രതിയുടെ പീഢനം നടന്നിരുന്നത്.
പ്രതിയുടെ ഭാര്യ നാട്ടില്‍ അധ്യാപികയാണ്. 4 മാസം മുമ്പാണ് ഇവര്‍ ബഹ്‌റൈനില്‍ വന്ന് തിരിച്ച് പോയത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.
ഇതിനിടെ സംഭവുമായി ബന്ധപെട്ട് പ്രതിയുടെ തൊട്ടടുത്ത ഫ്‌ളാറ്റില്‍ കഴിയുന്ന ഒരു സ്ത്രീയുടെതായി സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന ശബ്ദം ശരിയല്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."