
രാമക്ഷേത്രവും ഗോവധനിരോധനവും യു.പി തെരഞ്ഞെടുപ്പില്‍
ദേശീയരാഷ്ട്രീയത്തില്‍ ഭരണകക്ഷിയായ ബി.ജെ.പി രാമക്ഷേത്രം പണിയലിന്റെയും ഗോവധനിരോധനത്തിന്റെയും മുദ്രാവാക്യവുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ സുപ്രധാനം യു.പി തെരഞ്ഞെടുപ്പാണെന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോയില്‍ അമിത്ഷാ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് എളുപ്പം ജയിച്ചുകയറാവുന്ന സാഹചര്യമല്ല ഉള്ളത്. ചില പൊടിക്കൈകളൊക്കെ പ്രയോഗിച്ചാലേ അല്പമെങ്കിലും മുന്നോട്ടുപോകാന്‍ കഴിയുയൂ. അതു നേതൃത്വത്തിനു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു മാനിഫെസ്റ്റോയിലെ ഈ ചെപ്പടിവിദ്യ.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള എസ്.പി-കോണ്‍ഗ്രസ് സഖ്യം ന്യൂനപക്ഷങ്ങളുടെ ഇടയിലേയ്ക്കു കടന്നുകയറിക്കൊണ്ടിരിക്കുകയാണ്. മായാവതിയുടെ ബി.എസ്.പിക്കും ദലിത്-പിന്നോക്കവിഭാഗങ്ങളെ കൂടാതെ മുസ്ലിംകള്‍ക്കിടയിലും കാര്യമായ സ്വാധീനമുണ്ട്. അതുകൊണ്ടാണു സവര്‍ണഹിന്ദു വോട്ടുകള്‍ അനുകൂലമാക്കി മാറ്റാന്‍ ബി.ജെ.പി തീരുമാനിച്ചത്. രാമക്ഷേത്രനിര്‍മാണവും ഗോവധനിരോധനവും മറ്റും സജീവമായി എടുത്തിരിക്കുന്നതിന്റെ പൊരുളും ഇതുതന്നെ.
ഇന്ത്യ മതേതര രാഷ്ട്രമാണ്. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത് ഇപ്രകാരമാണ് :
'ഇന്ത്യയിലെ ജനങ്ങളായ ഞങ്ങള്‍,
ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായി സംഘടിപ്പിക്കുന്നതിനും,
അതിലെ പൗരന്മാര്ക്കെല്ലാം, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയും, ആശയപ്രകാശനത്തിനും ഉത്തമവിശ്വാസത്തിനും മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതിനും സ്ഥിതിസമത്വം, അവസരസമത്വം എന്നിവ നേടിയെടുക്കുന്നതിനും അവര്‍ക്കിടയില്‍ വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഭിഭാജ്യതയും ഉറപ്പുനല്കിക്കൊണ്ടു സാഹോദര്യം വളര്‍ത്തുന്നതിനും
ഇന്ന്, 1949 നവംബര്‍ 26-ാം തിയതി, ഞങ്ങളുടെ ഭരണഘടനാ നിര്‍മാണസഭയില്‍ സഗൗരവം തീരുമാനിച്ചിട്ടുള്ളതനുസരിച്ച് ഇതിനാല്‍ ഈ ഭരണഘടന അംഗീകരിച്ചുകൊള്ളുകയും അതു നിയമമാക്കിത്തീര്‍ത്തു ഞങ്ങള്‍ തന്നെ നല്‍കിക്കൊള്ളുകയും ചെയ്യുന്നു.'
സാമുദായികവും ജാതീയവും വിഭാഗീയവും ആചാരപരവും പ്രാദേശികവും തദ്ദേശീയവും ഭാഷാപരവും സാംസ്കാരികവും മറ്റും മറ്റുമായ ശിഥിലീകരണപ്രവണതയുള്ള സാമൂഹികശക്തികള്‍വരെയുള്ള ഇന്ത്യയെപ്പോലുള്ള രാജ്യത്ത് നാടെങ്ങും നിറഞ്ഞുനില്ക്കുന്ന ഭിന്നതകള്‍ എന്തുണ്ടെങ്കിലും എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന സാഹോദര്യമുണ്ടെങ്കില്‍ മാത്രമേ രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. ഇത് എല്ലാവരും ഓര്‍ക്കേണ്ട സംഗതിയാണ്.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ജനവികാരം ശക്തമാണെന്നു ബോധ്യമായതോടെയാണ് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പും രാമക്ഷേത്ര നിര്‍മാണവും മുഖ്യഅജന്‍ഡയായി ബി.ജെ.പി എടുത്തിരിക്കുന്നത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നു പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ടു പാര്‍ട്ടി പ്രസിഡന്റ് അമിത്ഷാ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനുള്ള നിയമം തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എത്രയും പെട്ടെന്നു പാസ്സാക്കിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അനധികൃത കശാപ്പുശാലകളാകെ പൂട്ടുമെന്നതാണു മറ്റൊരു തെരഞ്ഞെടുപ്പു വാഗ്ദാനം. വര്‍ഗീയപ്രചാരണം ലക്ഷ്യമിട്ടിട്ടുള്ള ഒട്ടേറെ വാഗ്ദാനങ്ങളും ഈ പ്രകടനപത്രികയിലുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ചാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ബഹുഭൂരിപക്ഷം സീറ്റും നേടിയത്.
ഇപ്പോള്‍ കാര്‍ഷികത്തകര്‍ച്ചയും കറന്‍സി റദ്ദാക്കല്‍ സര്‍വമേഖലകളിലും വരുത്തിയ പ്രതിസന്ധിയും ബി.ജെ.പിയെ തിരിഞ്ഞുകുത്തുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ പൊട്ടിപ്പുറപ്പെട്ട കലാപവും ബി.ജെ.പിയെ ഉലയ്ക്കുന്നു. ഇതിനെല്ലാം പ്രതിവിധിയെന്ന നിലയിലാണു 'രാമക്ഷേത്ര നിര്‍മാണം'വീണ്ടും അവര്‍ എടുത്തിരിക്കുന്നത്.
ഭരണഘടനാവ്യവസ്ഥകള്‍ പ്രകാരം രാമക്ഷേത്രം നിര്‍മിക്കുമെന്നാണ് അമിത്ഷായുടെ വാഗ്ദാനം. രാമക്ഷേത്ര നിര്‍മാണക്കേസും സുപ്രിംകോടതിയുടെ പരിഗണനയിലാണ്. തര്‍ക്കസ്ഥലം മൂന്നായി വിഭജിച്ചു മൂന്നു കക്ഷികള്‍ക്കായി നല്‍കണമെന്ന അലഹബാദ് ഹൈക്കോടതിവിധി 2011 ല്‍ സുപ്രിംകോടതി മരവിപ്പിച്ചു. തല്‍സ്ഥിതി തുടരണമെന്ന് ഉന്നത കോടതി ഉത്തരവിടുകയും ചെയ്തു. കോടതിയുടെ പരിഗണനയിലുള്ള വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ വാഗ്ദാനമായി നല്കുന്നതിനു പിന്നിലുള്ള വര്‍ഗീയ അജന്‍ഡ വ്യക്തമാണ്.
ശ്രീകൃഷ്ണന്റെ കാലത്തെപ്പോലെ കൂടുതല്‍ പാല് ചുരത്തുന്ന പശുക്കളെക്കൊണ്ടു സംസ്ഥാനം നിറയ്ക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നും ഗോഹത്യയെയും മാംസവില്പനയെയും ശക്തമായി തടയുമെന്നും മാനിഫെസ്റ്റോയില്‍ അടിവരയിട്ടു പറയുന്നുണ്ട്. ശ്രീകൃഷ്ണന്റെ കാലത്തെ പാല്‍നദികളും വെണ്ണ ഉറവകളും നിറഞ്ഞ ഉത്തര്‍പ്രദേശാണു ലക്ഷ്യമെന്നും മാനിഫെസ്റ്റോ വ്യക്തമാക്കുന്നു.
വര്‍ഗീയ സംഘര്‍ഷ മേഖലകളില്‍നിന്നു ജനങ്ങള്‍ പാലായനം ചെയ്യുന്നതു തടയാന്‍ ജില്ലാതലത്തില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു ബി.ജെ.പി വാഗ്ദാനം ചെയ്യുന്നു. യു.പിയിലെ ഖൈരാനയില്‍നിന്ന് ആക്രമണം ഭയന്നു ഹിന്ദുക്കള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നതായി കഴിഞ്ഞവര്‍ഷം ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു. മനുഷ്യാവകാശ കമ്മിഷന് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അന്വേഷണത്തില്‍ ഈ ആരോപണം തെറ്റാണെന്നു തെളിഞ്ഞതാണ്.
യു.പിയില്‍ ന്യൂനപക്ഷങ്ങളുടെ കടന്നാക്രമണംമൂലം ഭൂരിപക്ഷ ഹിന്ദുക്കള്‍ ഇപ്പോഴും വില്ലേജുകളില്‍നിന്നു കൂട്ടത്തോടെ പൊഴിഞ്ഞുപോയ്ക്കൊണ്ടിരിക്കുകയാണെന്നും അമിത്ഷാ ആരോപിച്ചു. ഭൂരിപക്ഷത്തിന്റെ വികാരം ആളിക്കത്തിക്കുക തന്നെയാണ് ഇതിന്റെ ലക്ഷ്യം.
വികസന അജന്‍ഡയായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പിലേതെന്നു നേരത്തെ ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സമാജ്വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുകയും ബി.എസ്.പി മുസ്ലിം വോട്ടില്‍ ലക്ഷ്യംവച്ചു നീക്കങ്ങള്‍ നടത്തുകയും ചെയ്തതോടെയാണു ഹിന്ദുത്വ അജന്‍ഡ മുറുകെപ്പിടിച്ചുകൊണ്ടുള്ള തെരഞ്ഞെടുപ്പു പ്രചരണത്തിലേയ്ക്കു ബി.ജെ.പി നീങ്ങിയതെന്നതാണു വസ്തുത. അമിത്ഷായുടെ പ്രസ്താവന ഇതു വ്യക്തമാക്കുന്നുണ്ട്.
വര്‍ഗീയവിഷം ചീറ്റാന്‍ മാത്രമല്ല പ്രാദേശികവികാരം ആളിക്കത്തിക്കാനും മാനിഫെസ്റ്റോയില്‍ കൂടി ബി.ജെ.പി ശ്രമിക്കുന്നുണ്ട്. യു.പിയിലെ സര്‍ക്കാര്‍ ജോലികളില്‍ 90 ശതമാനവും അവിടത്തെ യുവാക്കള്‍ക്കു നല്കുമെന്നു മാനിഫെസ്റ്റോയിലുണ്ട്. ശിവസേനയെപ്പോലെ പ്രാദേശികവികാരം എല്ലാ നിലയിലും ആളിക്കത്തിക്കാനും വളര്‍ത്തിയെടുക്കാനും പാര്‍ട്ടി ഹീനമായ നീക്കം നടത്തുകയാണ്.
ഇന്ത്യന്‍ മതേതരത്വത്തിനു നേരേ ഏറ്റവും വലിയ വെല്ലുവിളിയാണു യു.പിയില്‍ ബി.ജെ.പി ഉയര്‍ത്തുന്നത്. രാജ്യത്തെ ഭരണകക്ഷിതന്നെ അതു ചെയ്യുമ്പോള്‍ മതേതര-ജനാധിപത്യശക്തികള്‍ അതിനെ ഗൗരവത്തോടെ കാണാനും പ്രതിരോധിക്കാനും തയാറായേ മതിയാകൂ. ശ്രീരാമക്ഷേത്രനിര്‍മാണം കാലഹരണപ്പെട്ട അജന്‍ഡയാണ്. അതു സുപ്രിംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. ഒരു തെരഞ്ഞെടുപ്പില്‍ ഇതുന്നയിക്കുന്നതിനു ധാര്‍മികമായോ നിയമപരമായോ ആര്‍ക്കും അവകാശവുമില്ലാത്തതാണ്.
രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങള്‍ മാംസഭുക്കുകളാണ്. അതില്‍ ബഹുഭൂരിപക്ഷം പേരും ഗോമാംസം കഴിക്കുന്നവരുമാണ്. ഈ വിഷയത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികാരത്തിലുള്ള സര്‍ക്കാരിനു കഴിയും. എന്നാല്‍, വര്‍ഗീയസംഘര്‍ഷങ്ങളും ചേരിതിരിവും സൃഷ്ടിക്കുന്നതിനും ഹിന്ദു വികാരം ആളിക്കത്തിക്കുന്നതിനും അതില്കൂടി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതിനും ബി.ജെ.പിയെപ്പോലുള്ള മുഖ്യഭരണകക്ഷി ശ്രമിക്കുന്നതു ഭരണഘടനയുടെ നെടുംതൂണായ മതേതരത്വത്തെ ചോരയില്‍ മുക്കിക്കൊല്ലാനേ സഹായിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'മഴ തേടി യുഎഇ'; യുഎഇയിൽ മഴയെത്തേടുന്ന നിസ്കാരം നാളെ
uae
• 17 minutes ago
വീണ്ടും ജംബോ പട്ടിക: കെ.പി.സി.സി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു; സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും
Kerala
• 18 minutes ago
ആര്‍എസ്എസ് നിരോധനം; പ്രിയങ്ക് ഖാര്‍ഗെക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി പിടിയില്‍
National
• 29 minutes ago
ട്രംപ് ഭരണകൂടത്തിന്റെ പുതിയ മാധ്യമ നയം: ദേശീയ സുരക്ഷാ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റകരമാക്കും; പെന്റഗണിൽ നിന്ന് മാധ്യമപ്രവർത്തകർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി
International
• 38 minutes ago
'ഇന്ത്യൻ മഹാസമുദ്ര സുനാമി സിമുലേഷൻ' (IOWAVE25); ഫുജൈറയിൽ സുനാമി മോക്ക് ഡ്രിൽ
uae
• 44 minutes ago
ജർമനിയിലെ ഹോസ്പിറ്റലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഹരിതകർമ്മ സേന പ്രവർത്തകയിൽ നിന്ന് 22.97 ലക്ഷം തട്ടിയ യുവതി അറസ്റ്റിൽ
Kerala
• an hour ago
അട്ടപ്പാടിയിൽ വീണ്ടും കഞ്ചാവ് തോട്ടം; പൊലിസ് നശിപ്പിച്ചത് അഞ്ച് മാസം വരെ പാകമായ 203 കഞ്ചാവ് ചെടികൾ
latest
• an hour ago
ജലീബ് അൽ-ഷുയൂഖിൽ വ്യാജ പെർഫ്യൂം ഫാക്ടറി; മൂന്ന് പ്രവാസികൾ അറസ്റ്റിൽ; ഫാക്ടറി പൊളിച്ചുമാറ്റി ആഭ്യന്തര മന്ത്രാലയം
Kuwait
• 2 hours ago
ഇടിവെട്ടി മഴ പെയ്യും; രണ്ട് ജില്ലകളില്‍ പ്രത്യേക മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്
Kerala
• 2 hours ago
താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം: 9 വയസ്സുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈറൽ ന്യുമോണിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
latest
• 2 hours ago
ജുഡീഷ്യൽ സേവനങ്ങളും, യാത്രാവിലക്കുകളും കൈകാര്യം ചെയ്യാൻ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ദുബൈ
uae
• 3 hours ago
ദീപാവലിയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന: 4 കോടി രൂപയുടെ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടി
National
• 3 hours ago
ഗ്ലോബൽ വില്ലേജിൽ റോബോകോപ്പിനെ വിന്യസിച്ച് ദുബൈ പൊലിസ്
uae
• 3 hours ago
ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കില്ല; പുതിയ തീരുമാനവുമായി സഊദി
Saudi-arabia
• 4 hours ago
ഗുജറാത്തിൽ നാളെ മന്ത്രിസഭാ പുനസംഘടനാ; മന്ത്രിമാരുടെ എണ്ണം 26 ആക്കാൻ സാധ്യത
National
• 4 hours ago
കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ; അഭിഭാഷകന്റെ പരാതിയിൽ നടപടി
crime
• 4 hours ago
നിങ്ങൾ താഴ്ന്ന ജാതിക്കാർ വില കൂടിയ ബൈക്ക് ഒന്നും ഓടിക്കരുത്; തമിഴ്നാട്ടിൽ ദളിത് യുവാവിന് നേരെ ക്രൂര ആക്രമണം; ആറുപേർ അറസ്റ്റിൽ
National
• 4 hours ago
യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകർക്ക് ബിഎൽഎസിന്റെ മുന്നറിയിപ്പ്; ഫോട്ടോ എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
uae
• 4 hours ago
പാഴ്സൽ ഡെലിവറികൾക്കായി സ്മാർട്ട് ഇലക്ട്രോണിക് ബോക്സുകൾ; കൈകോർത്ത് അരാമെക്സും ബഹ്റൈൻ പോസ്റ്റും
bahrain
• 4 hours ago
തിരുവനന്തപുരത്ത് കൂൺ കഴിച്ചതിനെ തുടർന്ന് കുടുംബത്തിലെ ആറുപേർ ആശുപത്രിയിൽ ; മൂന്നുപേരുടെ നില ഗുരുതരം
Kerala
• 4 hours ago
"റൊണാൾഡോ ഇനി ആ പഴയ കളിക്കാരനല്ല"; 2026 ഫിഫ ലോകകപ്പിൽ പോർച്ചുഗലിന് അവനെ ആശ്രയിക്കാനാവില്ലെന്ന് ഫുട്ബോൾ പണ്ഡിതൻ
Football
• 4 hours ago