കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളെ മറന്നു: എം.എം ഹസന്
തിരുവനന്തപുരം: പ്രവാസികളെ മറന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഭരണം നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് ആചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രവാസികാര്യ ക്ഷേമ വകുപ്പ് നരേന്ദ്രമോദി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതു പ്രവാസികളോട് കാട്ടിയ കടുത്ത അനീതിയാണ്. പശു സംരക്ഷണത്തിനായി പ്രത്യേകവകുപ്പിനു രൂപം നല്കാന് ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാരാണ് പ്രവാസികളുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത്. പ്രവാസി ക്ഷേമത്തിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും പിണറായി സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നും പ്രവാസികളിലൂടെയുള്ള നിക്ഷേപ സമാഹരണം മത്രമാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഹസന് പറഞ്ഞു.പ്രവാസി ക്ഷേമകാര്യ വകുപ്പിനെ വന്ധീകരിച്ച പ്രധാനമന്ത്രിയാണ് മോദിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസികള്‍ കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ട ത്തില്‍ കൂടുതല്‍ ശ്രദ്ധയും കരുതലം ഈ മേഖലയില്‍ ഉണ്ടാകണമെന്നും ചെന്നിത്തല പറഞ്ഞു.കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്, എം.എല്‍.എമാരായ കെ. മുരളീധരന്, വി.ഡി. സതീശന്, കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസ്ക് തോമസ്, പാലോട് രവി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."