HOME
DETAILS
MAL
മാര്‍ക്ക് ഊത് ഷാല്‍കെയിലേക്ക്
backup
January 10 2018 | 04:01 AM
ഷാല്‍കെ: ഹൊഫെന്‍ ഹെയിമില്‍ നിന്ന് സ്‌ട്രൈക്കര്‍ മാര്‍ക്ക് ഊത് ഷാല്‍കെയിലേക്കെത്തി. ടീമുമായി നാല് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. കരാറനുസരിച്ച് 2022 ജൂണ്‍ 30 വരെ റോയല്‍ ബ്ലൂസിനോടൊപ്പമുണ്ടാകും. 26 കാരനായ താരം ഒന്‍പതു ഗോളുകള്‍ നേടി ഈ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഫ്രീ ട്രാന്‍സ്‌ഫെറില്‍ ഹോഫന്‍ഹെയിമിന് നഷ്ടപ്പെടുന്ന രണ്ടാം താരമാണ് ഊത്. കഴിഞ്ഞ സീസണില്‍ ഹൊഫെന്‍ഹെയിമില്‍ നിന്ന് സെബാസ്റ്റ്യന്‍ റൂഡി ബയണിലേക്ക് ചേക്കേറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."