ഓഖി ഫണ്ടില്‍ ആകാശയാത്ര: പൊലിസിന് പങ്കില്ല- വിശദീകരണവുമായി ഡി.ജി.പി
തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ ഫണ്ടുപയോഗിച്ച് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയൊരുക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംഭവത്തില്‍ പൊലിസിന് പങ്കില്ലെന്നും സുരക്ഷാ സംവിധാനമൊരുക്കുക മാത്രമാണ് ചെയ്തതെന്നും ബെഹ്റ വ്യക്തമാക്കി. മറ്റ് കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ബെഹ്റ പറഞ്ഞു.
സി.പി.എം തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പറന്നത്. കഴിഞ്ഞ 26ന് തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തതിനു ശേഷം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്ക് പറന്ന മുഖ്യമന്ത്രി മന്ത്രിസഭാ യോഗം കഴിഞ്ഞ് വീണ്ടും അതേ ഹെലികോപ്റ്ററില്‍ തൃശൂരിലേക്ക് യാത്ര ചെയ്തു. ഇതുസംബന്ധിച്ച് കഴിഞ്ഞ 28ന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടു ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നല്കാന് നിര്‍ദേശിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.വിവാദമായപ്പോള്‍ ഉത്തരവ് പിന്‍വലിച്ച് തടിയൂരി.
ബംഗളൂരു ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 13,09,800 രൂപയുടെ ബില്‍ സംസ്ഥാന പൊലിസ് മേധാവിയ്ക്കാണ് നല്‍കിയത്. ഡി.ജി.പി ഇത് ദുരന്ത നിവാരണ വകുപ്പിന്റെ ചുമതലയുള്ള റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന് കൈമാറി. ഇതേത്തുടര്‍ന്ന് ദുരന്തനിവാരണ വകുപ്പ് എട്ടു ലക്ഷം രൂപ വക മാറ്റി അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ഓഖി ദുരന്ത മേഖല സന്ദര്‍ശിക്കുന്ന കേന്ദ്രസംഘത്തെ കാണാനാണ് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ വാടകക്കെടുത്ത് സഞ്ചരിച്ചതെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്നേദിവസം കേന്ദ്രസംഘവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നില്ല. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് മാത്രമേ തുക അനുവദിക്കാവൂ എന്നിരിക്കേ മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് തുക അനുവദിച്ചത് ചട്ടലംഘനമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."