HOME
DETAILS

ബഹ്‌റൈനില്‍ ബോംബ് സ്‌ഫോടനം നടത്തിയ 5 പ്രതികള്‍ക്ക് ജീവപര്യന്തം

  
backup
May 28 2016 | 07:05 AM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%82%e0%b4%ac%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b-2

മനാമ: ബഹ്‌റൈനില്‍ ബോംബ് സ്‌ഫോടനം നടത്തിയ 5 പ്രതികള്‍ക്ക് ബഹ്‌റൈന്‍ ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷവിധിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്ത് 14 മആമീര്‍ പ്രവിശ്യയിലുണ്ടായ കലാപത്തിനിടെയായിരുന്നു പ്രതികള്‍ ബോംബ് സ്‌ഫോടനം നടത്തിയത്. ഇതിലുള്‍പ്പെട്ട അഞ്ചു പേര്‍ക്കാണിപ്പോള്‍ ശിക്ഷ വിധിച്ചത്.

 

പോലീസിനെ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഇവിടെ ബോംബ് സ്‌ഫോടനം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. സംഭവ ദിവസം പോലീസുകാര്‍ ഇവിടെ റോഡിനു കുറുകെയുള്ള തടസ്സം നീക്കവേയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്ക് പറ്റിയില്ലെങ്കിലും പട്രോള്‍ വാഹനങ്ങള്‍ക്ക് വ്യാപകമായി കേടുപാടുകള്‍ പറ്റിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആക്രമണത്തില്‍ ഇവരുടെ പങ്ക് സംശയാതീതമായി തെളിയുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ പേര്‍ അറസ്റ്റിലായിരുന്നതായി ടെറര്‍ ക്രൈംസ് പ്രോസിക്യൂഷന്‍ അഡ്വക്കറ്റ് ജനറല്‍ അഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു. ഇവര്‍ക്കെതിരെയുള്ള സാക്ഷി മൊഴികളും, ഫോറന്‍സിക് പരിശോധനാ ഫലവുമുള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. ഇവ പരിശോധിച്ച ശേഷമാണ് കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ചത്.


പോലീസുകാര്‍ക്ക് നേരെയുള്ള വധശ്രമം, സ്‌ഫോടകവസ്തുക്കള്‍ കൈവശം വയ്ക്കല്‍ നിരോധന നിയമം, അനധികൃതമായി സംഘം ചേരുക, കലാപം നടത്തുക തുടങ്ങിയ ഒട്ടേറെ കേസുകള്‍ പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. ഇതിനുള്ള പരമാവധി ശിക്ഷയാണ് കുറ്റവാളികള്‍ക്ക് പരമോന്നത നീതി പീഠം വിധിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്‍കാന്‍ ഉണ്ടായില്ലേ- സുപ്രിംകോടതി

Kerala
  •  24 days ago
No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  24 days ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  24 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  24 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  24 days ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ആശ്വാസം; മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രിംകോടതി

Kerala
  •  24 days ago
No Image

ആലപ്പുഴയില്‍ 'ദൃശ്യം' മോഡല്‍ കൊലപാതകം; യുവതിയ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; കരൂര്‍ സ്വദേശി കസ്റ്റഡിയില്‍

Kerala
  •  24 days ago
No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  24 days ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  24 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  24 days ago