HOME
DETAILS

സോഷ്യല്‍മീഡിയ വക മുട്ടന്‍ പണി; കലക്ടറേറ്റിലേക്ക് അപേക്ഷകരുടെ കുത്തൊഴുക്ക്

  
backup
February 05 2017 | 07:02 AM

%e0%b4%b8%e0%b5%8b%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ae%e0%b5%80%e0%b4%a1%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%95-%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d

മലപ്പുറം: മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഭവന നിര്‍മാണ സഹായത്തിനു അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതിയെന്നു കരുതി ആളുകള്‍ കൂട്ടത്തോടെ കലക്ടറേറ്റിലേക്കെത്തി. കലക്ടറേറ്റിലെ പൊതുജന പരാതി പരിഹാര സെല്ലിലേക്കാണ് സോഷ്യല്‍മീഡിയയിലെ തെറ്റായ പ്രചാരണംകേട്ട് ഇന്നലെ ആളുകള്‍ കൂട്ടത്തോടെയെത്തിയത്.
മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് നടപ്പാക്കുന്നതിനു ജനുവരി നാലിനാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സമൂഹത്തില്‍ വിവിധ കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ഒറ്റപ്പെട്ടവരുമായ വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ധനസഹായം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പാവപ്പെട്ടവര്‍ക്കു ഭവന നിര്‍മാണം, അറ്റകുറ്റപ്പണികള്‍,നവീകരണം എന്നിവയ്ക്കു പരമാവധി മൂന്നര ലക്ഷം രൂപ ധനസഹായം ലഭിക്കും.
സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ജനുവരി 22 മുതല്‍ പരാതി പരിഹാര കേന്ദ്രത്തില്‍ അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. അപേക്ഷ സ്വികരിച്ച് ആഴ്ചകള്‍ പിന്നിട്ടിരുന്നെങ്കിലും ജില്ലയില്‍ വെള്ളിയാഴ്ചവരെ 2,152 അപേക്ഷകളാണ് ലഭിച്ചിരുന്നത്. എന്നാല്‍, മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് അപേക്ഷാ തിയതി ഏഴിന് അവസാനിക്കുമെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം വന്നതോടെയാണ് ഇന്നലെ ആളുകള്‍ കൂട്ടത്തോടെ കലക്ടറേറ്റിലെത്തിയത്. ഇന്നലെ മാത്രം 531 പേരാണ് അപേക്ഷ നല്‍കിയത്.
അപേക്ഷ സ്വീകരിക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെങ്കിലും അവസാന തിയതി എന്നാണെന്ന തരത്തില്‍ ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു കേന്ദ്രത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സുപ്രഭാതത്തോടു പറഞ്ഞു.
രാവിലെ ഓഫിസ് തുറക്കുന്നതിനു മുന്‍പേ സ്ഥലത്തെത്തിയ ആളുകളുടെ തിരക്ക് നിയന്ത്രണംവിട്ടതോടെ മുഴുവന്‍ ഫോമുകളും മുന്‍കൂട്ടി ശേഖരിച്ച് ടോക്കണ്‍ ഏര്‍പ്പെടുത്തിയാണ് ഉദ്യോഗസ്ഥര്‍ തിരക്കു നിയന്ത്രിച്ചത്.
മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പൊതുതാല്‍പര്യമെന്ന നിലയില്‍ ഏതൊരു പൗരനും വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കുവേണ്ടി ധനസഹായത്തിനായി അപേക്ഷിക്കാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇതിനെ തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്കു പുറമേ വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകരും അപേക്ഷ സമര്‍പ്പിക്കാനായി ഇന്നലെ കലക്ടറേറ്റിലെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago