HOME
DETAILS
MAL
വണ്‍വേ സംവിധാനത്തിനു അനുകൂലമായും നഗരസഭാ മാര്‍ച്ച്
backup
February 05 2017 | 08:02 AM
നീലേശ്വരം: തെരു റോഡ് വഴിയുള്ള വണ്‍വേ സംവിധാനം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള മാര്‍ച്ചിനു പുറമേ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടും നഗരസഭാ മാര്‍ച്ച്. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരാണു മാര്‍ച്ച് സംഘടിപ്പിച്ചത്. മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) നീലേശ്വരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കെ ഉണ്ണിനായര് ഉദ്ഘാടനം ചെയ്തു. ടി.വി നാരായണന് അധ്യക്ഷനായി. വെങ്ങാട്ട് ശശി, ഒ.വി രവീന്ദ്രന്, സി പ്രകാശന് സംസാരിച്ചു. തുടര്‍ന്നു നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി ജയരാജനു നിവേദനവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."