HOME
DETAILS

പ്ലസ്‌വണ്‍ അപേക്ഷകരുടെ എണ്ണം നാലുലക്ഷം കവിഞ്ഞു

  
backup
May 28 2016 | 18:05 PM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b5%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%8e

ഫസല്‍ മറ്റത്തൂര്‍


മലപ്പുറം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ അപേക്ഷകരുടെ എണ്ണം നാലുലക്ഷം കവിഞ്ഞു. അപേക്ഷ സമര്‍പ്പിക്കുന്നത് അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് സംസ്ഥാനത്ത് നിലവിലുള്ള സീറ്റുകളുടെ എണ്ണത്തേക്കാള്‍ അധികമായി അര ലക്ഷം വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിച്ചത്. ഇന്നലെ വരെ പതിനാലു ജില്ലകളില്‍ നിന്നായി 4,10159 വിദ്യാര്‍ഥികളാണ് അപേക്ഷ സമര്‍പ്പിച്ചത്. പ്ലസ്‌വണ്‍ സീറ്റ്ക്ഷാമം രൂക്ഷമായ മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അപേക്ഷ ലഭിച്ചത്. ഇന്നലെ വരെ 61,725 വിദ്യാര്‍ഥികളാണ് മലപ്പുറത്തുനിന്ന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചത്. സംസ്ഥാന സിലബസില്‍ പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കു പുറമേ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റു അന്യസംസ്ഥാന സിലബസുകളില്‍ പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കിയവരും പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള പ്ലസ്‌വണ്‍ സീറ്റുകളിലേക്ക് പ്രവേശനം നേടുന്നതിന് അപേക്ഷകരായുണ്ട്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി സംസ്ഥാനത്ത് ആകെയുള്ളത് 3,56730 സീറ്റുകളാണ്. ഇതില്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലുള്ളത് 3,05800 സീറ്റുകളാണ്. ഇതിലേക്കുള്ള പ്രവേശനമാണ് ഏകജാലക സംവിധാനത്തിലൂടെ നടക്കുന്നത്.


സംസ്ഥാന സിലബസില്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി 3,98763 വിദ്യാര്‍ഥികളാണ് ഇന്നലെ വരെ അപേക്ഷകരായത്. വിവിധ ജില്ലകളില്‍ നിന്നായി 3,197 ഐ.സി.എസ്.ഇ വിദ്യാര്‍ഥികളും 364 സി.ബി.എസ്.ഇ വിദ്യാര്‍ഥികളും 7,835 മറ്റു ഇതര സിലബസുകളില്‍ പഠനം നടത്തിയവരും ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഈ വിദ്യാര്‍ഥികള്‍കൂടി അപേക്ഷിക്കുന്നതോടെ അപേക്ഷരുടെ എണ്ണം നാലര ലക്ഷം കവിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്നത് 31 നാണ് അവസാനിക്കുക. സി.ബി.എസ്.ഇ ഫലം പുറത്തുവരാന്‍ വൈകിയത് കണക്കിലെടുത്ത് അപേക്ഷ സ്വീകരിക്കുന്ന തിയതി ദീര്‍ഘിപ്പിക്കാനും ആലോചനയുണ്ട്.
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സീറ്റ്ക്ഷാമം പരിഹരിക്കാന്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് തടയിടാനുള്ള നീക്കവും നടക്കുന്നുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിന്റെ അന്തിമഘട്ടത്തില്‍ കഴിഞ്ഞ തവണ സംസ്ഥാനത്ത് ഒഴിവുവന്ന 28,418 സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് സീറ്റ് വര്‍ധന തടയാനുള്ള നീക്കം നടക്കുന്നത്.  സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 6,450 സീറ്റുകളാണ് വിദ്യാര്‍ഥികള്‍ പ്രവേശനം നേടാതെ ഒഴിഞ്ഞുകിടന്നത്. സീറ്റുക്ഷാമമില്ലാത്ത തെക്കന്‍ ജില്ലകളിലും പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. ഇതുചൂണ്ടിക്കാട്ടി 20 ശതമാനം സീറ്റ് വര്‍ധന ഇല്ലാതാക്കിയാല്‍ മലപ്പുറം ഉള്‍പ്പെടെയുള്ള മലബാര്‍ ജില്ലകളിലെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ മറ്റു വഴി തേടേണ്ടിവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago