ചെറിയ വലിയ വീടുകളും മുല്ലാ നാസറുദ്ദീനും
മുല്ലാ നാസറുദ്ദീനെക്കുറിച്ചുള്ള പ്രശസ്തമായ കഥകളില്‍ ഒന്നാണിത്.
ഒരു ദിവസം തന്റെ ഗ്രാമക്കാരനായ ആബിദ് എന്ന സുഹൃത്തിനോട് സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു മുല്ല. സുഹൃത്താവട്ടെ ആകെ വിഷമിച്ച അവസ്ഥയിലാണ്. തീരെ ക്ഷീണിതനും അങ്ങേയറ്റം നിരുന്മേഷവാനും. 'എന്താണ് ചങ്ങാതീ പ്രശ്‌നം' മുല്ല അന്വേഷിച്ചു.
'അതോ.. എന്റെ വീടിന്റെ വലിപ്പക്കുറവാണ് മുല്ലാ പ്രശ്‌നം. തീരെച്ചെറുതാണ് വീട്. ഞാനും എന്റെ ഭാര്യയും മൂന്ന് മക്കളും ഭാര്യയുടെ അമ്മയും അതിലാണ് താമസം. ആകെയൊരു കുടുസ്സ് വീട്. തിരിയാനും മറിയാനും ഇടമില്ല. എന്താ ചെയ്യുക. മുല്ലാ ഒരു പരിഹാരം പറഞ്ഞു തരണം'
'അതിനൊക്കെ പരിഹാരമുണ്ട് ചങ്ങാതീ' അല്‍പ്പമൊന്നാലോചിച്ചിട്ട് മുല്ല പറഞ്ഞു. 'ആട്ടെ. നിങ്ങളുടെ വീട്ടില്‍ കോഴികളെ വളര്‍ത്തുന്നില്ലേ?' 'ഉണ്ട്'
'എവിടെയാണവ കഴിയുന്നത്?' 'കോലായയില്‍'
'എന്നാല്‍ അവറ്റകളെയൊക്കെ ഇനി വീടിന്റെ കോലായയില്‍ നിന്ന് അകത്തേക്ക് മാറ്റുക. നിങ്ങളുടെ ഒപ്പം നില്‍ക്കട്ടെ അവയിനി'
'പക്ഷെ മുല്ലാ' ആബിദ് അതിശയിച്ചു. 'വീട്ടിനകത്ത് ഇപ്പോള്‍ത്തന്നെ തീരെ സ്ഥലമില്ലല്ലോ!!'
'അതൊക്കെ വിട് ആബിദേ. നീ ഞാന്‍ പറഞ്ഞ പോലെ ചെയ്യ്'
കാര്യം ശരിക്കങ്ങ് ബോധ്യപ്പെട്ടില്ലെങ്കിലും ആകെ കുഴഞ്ഞ അവസ്ഥയിലായ ആ മനുഷ്യന്‍ ഗത്യന്തരമില്ലാതെ മുല്ലാ പറഞ്ഞത് പോലെ ചെയ്തു.
എന്നാല്‍ മുല്ലായുടെ ഉപദേശം കേട്ട് കോഴികളെ വീട്ടിനകത്ത് താമസിപ്പിച്ച ആ രാത്രിയിലെ അവസ്ഥ പഴയതിലും ഭീകരമായിരുന്നു. ഉറങ്ങാനേ പറ്റിയില്ല. പിറ്റേന്ന് കാലത്ത് തന്നെ ആബിദ് മുല്ലായെ കണ്ടെത്തി സങ്കടം പറഞ്ഞു.
ഉടനടി വന്നു മുല്ലായുടെ അടുത്ത പരിഹാരം. 'ഒരു കഴുതയില്ലേ നിങ്ങള്‍ക്ക്. അതിനെ വീടിന് പുറത്തല്ലേ രാത്രി കെട്ടിയിടുന്നത്. ഇന്ന് രാത്രി അതിനെക്കൂടി അകത്ത് കയററ്. അതോടെ എല്ലാം ശരിയാവും'
മുല്ലായുടെ ആധികാരികമായ വാക്കുകള്‍ കേട്ട,് വിശ്വാസവും അവിശ്വാസവും ഇടകലര്‍ന്ന വികാരത്തോടെ, നിസ്സഹായനായ ആ മനുഷ്യന്‍ തീരുമാനമെടുക്കാനാവാതെ കുഴങ്ങി.
പക്ഷെ അതല്ലാതെ പ്രശ്‌ന പരിഹാരത്തിന് മറ്റൊരു വഴിയുമില്ലെന്ന് മുല്ലാ അയാളെ പറഞ്ഞ് ബോധ്യപ്പെടുത്തി. ഒടുവില്‍ ആബിദ് അതിനും വഴങ്ങി.
കഴുത കൂടി അകത്ത് കയറിയതിന്റെ പിറ്റേന്ന് നേരം വെളുത്തപ്പോള്‍ത്തന്നെ ആ പാവം മനുഷ്യന്‍ മുല്ലായുടെ അടുത്ത് ഓടിക്കിതച്ചെത്തി. പൂര്‍വ്വാധികം പരിക്ഷീണനും വിവശനുമായിരുന്നു അയാള്‍.
'എന്റെ മുല്ലാ. പത്ത് കോഴി, ആറ് മനുഷ്യജീവികള്‍, ഒരു കഴുത, വീട്ടിനുള്ളില്‍ ആകപ്പാടെ സഹിക്കാന്‍ വയ്യാത്ത ശ്വാസം മുട്ടലാണിപ്പോള്‍'
ആബിദിന്റെ സങ്കടങ്ങളെല്ലാം കൂളായി കേട്ട് നിന്ന് മുല്ലാ ഒരു ചോദ്യമെറിഞ്ഞു.
'അല്ലാ. നിങ്ങളൊരു ആടിനെ വളര്‍ത്തുന്നില്ലേ'
'ഉണ്ട്'
'എന്നാല്‍ ഇന്ന് രാത്രി അതിനെക്കൂടി വീട്ടിനകത്തേക്ക് മാറ്റണം. നിങ്ങളുടെ സ്ഥലപരിമിതി പ്രശ്‌നത്തിന് അതോടെ ശാശ്വത പരിഹാരമാവും'
മുല്ലായുടെ പരിഹാര നിര്‍ദ്ദേശം ഇത്തവണ ആബിദിന് തീരെ ദഹിച്ചില്ല. അതെങ്ങിനെ ശരിയാവും? ഇത്രയും തന്നെ സഹിക്കാവുന്നതിനും അപ്പുറമാണ്. ആ പാവം മനുഷ്യന്‍ ഏറെ ന്യായവാദങ്ങള്‍ നിരത്തി നോക്കി. പക്ഷെ മുല്ലയല്ലേ ആള്. തന്റെ ഈ ഉപദേശം കേട്ടാല്‍ തീര്‍ച്ചയായും പ്രശ്‌നം തീരുമെന്ന് അയാള്‍ ഉറപ്പിച്ച് പറഞ്ഞു.
ആ ഉപദേശം കൂടി സ്വീകരിച്ച് ആടിനെക്കൂടി അകത്ത് കിടത്തിയ പാവം ആബിദ് പിറ്റേന്ന് മുല്ലായുടെ അടുക്കലെത്തിയത്, സങ്കടവും വേദനയും ദേഷ്യവും സഹിക്ക വയ്യാതെയാണ്.
'എന്റെ പൊന്നു മുല്ലാ. നിങ്ങളുടെ ഉപദേശം കൊണ്ട് ഞാനും വീട്ടുകാരും ആകെ ഗതികെട്ട് വലഞ്ഞിരിക്കുന്നു.
ശ്വാസം പോലും ശരിക്ക് കിട്ടാത്തത്ര ദുരിതത്തിലാണ് ഞങ്ങള്‍. ഈ ജീവികളെല്ലാം കൂടി വന്നതോടെ വീട്ടിലിപ്പോള്‍ ഒട്ടും സ്ഥലമില്ലാതായി. ഹോ. എന്റെയൊരു തലവിധി'.
'ബേജാറാവല്ലേ ചങ്ങാതീ. നിങ്ങള്‍ ഇനി ഒരൊറ്റ കാര്യം കൂടി ചെയ്താല്‍ മതി. ഈ ജന്തുക്കളെയെല്ലാം ഇപ്പോള്‍ത്തന്നെ പുറത്താക്കുക. നിങ്ങളും വീട്ടുകാരും മാത്രം മതി വീട്ടിനുള്ളില്‍. ആബിദ് പോയി. എന്തല്‍ഭുതം!! പിറ്റേന്ന് വളരെ ആഹ്ലാദത്തോടെയാണ് ആബിദ് മുല്ലായെ കാണാനെത്തിയത്.
'എന്റെ പൊന്നു മുല്ലാ. വളരെ വളരെ നന്ദി. നിങ്ങള്‍ പറഞ്ഞ പോലെത്തന്നെ ഞാന്‍ ചെയ്തു.'
'മൃഗങ്ങളെല്ലാം പുറത്ത്. ഞങ്ങള്‍ മനുഷ്യര്‍ മാത്രം അകത്ത്. ഞങ്ങള്‍ക്കിപ്പോള്‍ വീട്ടിനകത്ത് ആവശ്യം പോലെ സ്ഥലമുണ്ട്. വീട്ടിലെല്ലാവര്‍ക്കും വലിയ സന്തോഷമായിരിക്കുന്നു'
തെരുവില്‍ വെറും നിലത്ത് ഉറങ്ങുന്നവന്‍ കടത്തിണ്ണയില്‍ മഞ്ഞു കൊള്ളാതെ ഉറങ്ങുന്നവനെയും, കടത്തിണ്ണക്കാരന്‍ വാടക വീടെങ്കിലുമുള്ളവനെയും, വാടകവീട്ടുകാരന്‍ സ്വന്തം വീട്ടില്‍ അന്തിയുറങ്ങുന്ന ഭാഗ്യവാന്മാരെയും, സ്വന്തം വീടുള്ളവന്‍ വലിയ സൗകര്യങ്ങളുള്ള ബംഗ്ലാവുകാരനെയും, ഒറ്റ ബംഗ്ലാവുകാരന്‍ വേനല്‍ക്കാല വസതിയും ശൈത്യകാലവസതിയുമൊക്കെയുള്ള വമ്പന്‍മാരെയും നോക്കി നെടുവീര്‍പ്പിടുന്ന സാഹചര്യങ്ങളാണ് നമുക്ക് ചുറ്റും. നമ്മുടെ താരതമ്യങ്ങളത്രയും കൂടുതല്‍ ദുഃഖം ചോദിച്ചു വാങ്ങാന്‍ വേണ്ടിയാകുന്നു.
ഈ രീതിക്ക് നേരെ വിരുദ്ധമായി, മനഃസമാധാനവും സന്തോഷവും നേടാന്‍ കഴിയുന്ന വിധത്തിലുള്ള താരതമ്യത്തിന്റെ മറ്റൊരു സിദ്ധാന്തമാണ് ജ്ഞാനിയായ മുല്ലാ നാസറുദ്ദീന്‍ ഇവിടെ അവതരിപ്പിക്കുന്നത്. കിട്ടാത്ത സുഖത്തിന്റെ വലിയ വേദനകളല്ല താരതമ്യങ്ങളിലൂടെ നേടേണ്ടത്. ലഭിച്ച അനുഗ്രഹങ്ങളുടെ വലിയ സന്തോഷങ്ങളാവണം താരതമ്യങ്ങളുടെ ഫലം.
അതേ സമയം, പുതിയ നേട്ടങ്ങള്‍ക്കായി ശ്രമിക്കുന്നതിന് ഈ തൃപ്തി തടസമാവാനും പാടില്ല.
“ക’ാ യഹലലൈറ ംശവേ ല്‌ലൃ്യവേശിഴ ക ിലലറ. ക മാ ംീൃസശിഴ വമൃറ ീേംമൃറ െല്‌ലൃ്യവേശിഴ ക ംമി”േ അത്യാവശ്യങ്ങള്‍ നിവൃത്തിച്ച് തന്ന് ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നു. എനിക്ക് ആവശ്യമുള്ളവയ്ക്കായി ഞാന്‍ കഠിനമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു - എന്ന പ്രമാണം തന്നെ ശരിയായ പാത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."