HOME
DETAILS
MAL
കൈത്തറി-ഖാദി മേഖലകളെ പുനരുദ്ധരിക്കും: മന്ത്രി ജയരാജന്‍
backup
May 28 2016 | 18:05 PM
കണ്ണൂര്‍: കൈത്തറി-ഖാദി മേഖലകളെ പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിക്കുമെന്നു വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സ്വകാര്യമേഖലയില്‍ കൈത്തറി വ്യവസായത്തിന്റെ ഉല്‍പാദനം 50 ശതമാനത്തോളം കുറഞ്ഞിരിക്കുകയാണ്. സഹകരണമേഖലയിലും കൈത്തറി മേഖല തകര്‍ച്ച നേരിടുകയാണ്. ആഭ്യന്തര, വിദേശ മാര്‍ക്കറ്റുകളില്‍ കൈത്തറി മേഖലയുടെ സവിശേഷത മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു.
ഖാദി വ്യവസായം സംരക്ഷിക്കാന്‍ പറ്റാവുന്നതെല്ലാം ചെയ്യും. ഇതിനു വിശദമായ പരിശോധന നടത്തും. പുതിയ സംരംഭകര്‍ക്ക് അടിസ്ഥാനസൗകര്യം കിന്‍ഫ്ര വഴി ഒരുക്കും. കിന്‍ഫ്രയെ അഴിമതി വിമുക്തമാക്കും. തിരിച്ചുവരുന്ന പ്രവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. എല്ലാ കായികമേഖലകളെയും പരിപോഷിപ്പിക്കുമെന്നും മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."