HOME
DETAILS

ഗതാഗതക്കുരുക്ക്: താലൂക്ക് വികസന സമിതിയുടെ ആവശ്യത്തിനു പ്രസക്തിയേറുന്നു

  
backup
February 05 2017 | 21:02 PM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b5%82%e0%b4%95%e0%b5%8d%e0%b4%95

 

ആലപ്പുഴ: നഗത്തിലെ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്ന റോഡ് കൈയേറ്റവും ജങ്ഷനുകളില്‍ ബസു നിര്‍ത്തിയുള്ള കയറ്റിയിറക്കലും അവസാനിപ്പിക്കണമെന്ന അമ്പലപ്പുഴ താലൂക്ക് വികസന സമിതിയുടെ ആവശ്യത്തിന് പ്രസക്തി ഏറുന്നു.
പട്ടണത്തില്‍ വ്യാപകമായി റോഡ് കൈയേറിയിരിക്കുന്നതിനാലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുളളത്. പ്രൈവറ്റ് ബസുകളടക്കം വളവിലും ജംഗ്ഷനുകളിലും പാലങ്ങളുടെ കയറ്റിയിറക്കങ്ങളിലും നിര്‍ത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് ദുരിതമാകുകയാണ്. വ്യാപാരസ്ഥാപനങ്ങളുടെ മുന്‍വശം ചവിട്ടുപടി നിര്‍മ്മിച്ചും ഏച്ചുകെട്ടിയും സാധന സാമഗ്രികള്‍ റോഡിലേക്ക് ഇറക്കിവച്ചും ചങ്ങല കെട്ടി തിരിച്ചും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും ഗതാഗത തടസം സൃഷ്ടിക്കുകയാണ്.
റോഡ് നിര്‍മാണ ഉപകരണങ്ങളും റോഡിലേക്കിറക്കി ഇടംപിടിച്ചിട്ടുളള ഓട്ടോറിക്ഷ സ്റ്റാന്‍ഡുകളും കാഴ്ചമറയ്ക്കുന്ന പരസ്യബോര്‍ഡുകളും സുഗമമായ സഞ്ചാരത്തിന് തടസമാകുകയാണ്. സുരക്ഷിതയാത്രയ്ക്ക് ആവശ്യമായ നടപടികളൊന്നും തന്നെ സ്വീകരിക്കാതെ സദാ ഹെല്‍മറ്റ് വേട്ട നടത്തി രസിക്കുകയാണ് പൊലിസ് സംഘങ്ങള്‍.
വളവില്‍ കൊണ്ടു മിനിട്ടുകളോളം നിര്‍ത്തി യാത്രക്കാരെ കയറ്റിയിറക്കുന്ന ബസുകാരെപ്പോലും നിയന്ത്രിക്കാന്‍ പൊലീസിന് ആകുന്നില്ല. താലൂക്ക് സമിതികളില്‍ ഉള്‍പ്പടെയുള്ള സമിതികളില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കാറില്ലെന്നും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാറില്ലെന്നുമുള്ള പരാതിയും നിലനില്ക്കുന്നുണ്ട്.വികസന സമിതിയുടെ ആവശ്യത്തെ തത്തംപളളി റസിഡന്റ്‌സ് അസോസിയേഷന്‍ സ്വാഗതം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 months ago
No Image

കണ്ണൂര്‍ കളക്ടര്‍ സംശയത്തിന്റെ നിഴലില്‍, സ്ഥാനത്ത് നിന്ന് നീക്കണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു

Kerala
  •  2 months ago
No Image

കൊല്ലം ഇരവിപുരത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 months ago
No Image

ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

International
  •  2 months ago
No Image

കുവൈത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം നാടുകടത്തിയത് 42,000 പ്രവാസികളെ

Kuwait
  •  2 months ago
No Image

പരിപാടി സംഘടിപ്പിച്ചത് സ്റ്റാഫ് കൗണ്‍സിലാണ്, താന്‍ സംഘാടകനല്ല; ദിവ്യയെ തള്ളി കലക്ടര്‍

Kerala
  •  2 months ago
No Image

ദുബൈ-ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി

latest
  •  2 months ago
No Image

കോണ്‍ഗ്രസിന് പാലക്കാട് വീണ്ടും തിരിച്ചടി; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ഷാനിബ് സി.പി.എമ്മിലേക്ക്

Kerala
  •  2 months ago