വിദ്യാര്‍ഥി സമൂഹത്തിന്റെ പൊതുചിന്തയോടൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്: ബിന്ദു കൃഷ്ണ
കൊല്ലം: ലോ അക്കാദമിയുടെ സമരം ലക്ഷ്മി നായരുടെ പിടിവാശിക്ക് മുന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും എസ്.എഫ്.ഐയും കീഴടങ്ങിയപ്പോള്‍ കോളജിലെ വിദ്യാര്‍ഥി സമൂഹത്തിന്റെ പൊതു ചിന്തയോടൊപ്പം നടക്കാനാണ് കെ.എസ്.യുവും കോണ്‍ഗ്രസ് പാര്‍ട്ടിയും ആഗ്രഹിക്കുന്നതെന്നും ഇതിന് വേണ്ടി സമരമുഖത്ത് നിരാഹാരം അനുഷ്ഠിക്കുന്ന കെ. മുരളീധരനും കെ.എസ്.യു നേതാക്കന്മാര്ക്കും സമരം വിജയിപ്പിക്കുവാന്‍ പിണറായി വിജയന്റെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെയും ഔദാര്യം വേണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ.
ലോ അക്കാദമിക്ക് മുന്നില്‍ നിരാഹാരം അനുഷ്ഠിക്കുന്ന കെ. മുരളീധരന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്കൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന സമ്മേളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ഡി.സി.സി വൈസ് പ്രസിഡന്റ് സൂരജ്രവി അധ്യക്ഷത വഹിച്ചു. ജി പ്രതാപവര്‍മ്മ തമ്പാന്, എസ് വിപിന ചന്ദ്രന്, എസ് ശ്രീകുമാര്‍, എന്‍ ഉണ്ണികൃഷ്ണന്, ജി ജയപ്രകാശ്, അന്‍സര്‍ അസീസ്, ജോര്‍ജ്ജ് ഡി. കാട്ടില്‍, എം.എം സഞ്ജീവ് കുമാര്‍, കൃഷ്ണവേണി ശര്‍മ, എം ബദറുദ്ദീന്‍, ആര് രമണന്, ആര് രാജ്മോഹന്‍, സുല്‍ഫിക്കര്‍ ഭൂട്ടോ, സുരേഷ്, ബാലചന്ദ്രന് പിള്ള, ശശിധരന്‍പിള്ള, പനയം ജയപ്രകാശ്, പി.ആര് പ്രതാപചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."