അഴിമതിക്കേസ്: വിദേശങ്ങളിലേക്ക് രക്ഷപ്പെട്ട പ്രതികളെ തിരിച്ചെത്തിച്ച് വിചാരണ നടത്തുമെന്ന് അറ്റോര്‍ണി ജനറല്‍
റിയാദ്: അഴിമതിക്കേസില്‍ ഉള്‍പ്പെട്ട പ്രതികളില്‍ വിദേശങ്ങളിലേക്ക് രക്ഷപെട്ടവരെ പിടികൂടി വിചാരണ നടത്താന്‍ നീക്കം. ഇതിനായി വിവിധ രാജ്യങ്ങളിലെ ഉന്നതരോട് പ്രതികളെ കൈമാറുന്നതിനായുള്ള അപേക്ഷ നല്‍കുമെന്ന് അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍ മുഅജബ് പറഞ്ഞു. അഴിമതിക്കേസില്‍ പ്രതികളായ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനാണ് സഊദി ഭരണകൂടം ശ്രമിക്കുന്നത്. ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ പൂര്‍ണ്ണമായും ശേഖരിച്ച ശേഷം കുറ്റപത്രം തയ്യാറാക്കിയാണ് വിദേശ രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളോടെ പ്രതികളെ അറസ്റ്റു ചെയ്തു കൈമാറുന്നതിന് അപേക്ഷിക്കുക.
രാജ്യത്ത് നിന്നും അഴിമതി വേരോടെ പിഴുതെറിയുന്നതു വരെ അഴിമതി വിരുദ്ധ പോരാട്ടം തുടരും. പിടിയിലായവരില്‍ ഭൂരിഭാഗവും അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതു ഖജനാവില്‍ തിരിച്ചടച്ച് പുറത്തിറങ്ങി. വളരെ കുറച്ചു പേര്‍ മാത്രമാണ് അനുരജ്ഞന ശ്രമത്തിലൂടെ ഒത്തുതീര്‍ക്കുന്നതിനു വിസമ്മതിച്ചത്. അഴിമതികള്‍ നടത്തിയതായി തെളിയുന്നവരെ കോടതികളില്‍ വിചാരണ ചെയ്യും. അന്വേഷണ, വിചാരണ ഘട്ടങ്ങളില്‍ ഇവര്‍ക്ക് അഭിഭാഷകരെ നിയോഗിക്കാവുന്നതാണ്. അഴിമതിക്കേസ് പ്രതികള്‍ക്കെതിരായ കേസ് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. അഴിമതിയില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ആരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിന് പബഌക് പ്രോസിക്യുഷന് അധികാരമുണ്ടെന്നും അറ്റോര്‍ണിക് ജനറല്‍ പറഞ്ഞു.
രണ്ടു മാസം മുന്‍പ് നവംബര്‍ ആദ്യ വാരത്തിലാണ് ഏവരെയും ഞെട്ടിച്ച് സഊദി ഭരണ കുടുംബത്തിലെ തന്നെ ഉന്നതര്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍ അടക്കം നൂറുകണക്കിന് ആളുകളെ പിടികൂടിയത്. അഴിമതി വിരുദ്ധ സമിതി രൂപീകരിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു നടപടി. ഇതില്‍ പലരും പുറത്തിറങ്ങിയെങ്കിലും ലോക ബിസിനസ് രംഗത്തെ പ്രമുഖനായ അല്‍ വലീദ് രാജകുമാരന്‍ ഇത് വരെ അനുരണജ്ഞനത്തിനു തയ്യാറായിട്ടില്ല.കോടതിയില്‍ നേരിടാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നു അധികൃതരെ ഉദ്ധരിച്ച് വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."