HOME
DETAILS

ബാനറില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം; ചര്‍ച്ച വാര്‍ഷികാഘോഷം; മുഖത്തല ഗവ.എല്‍.പി സ്‌കൂളില്‍ കോണ്‍ഗ്രസ് പ്രതിഷേധം

  
backup
February 05 2017 | 21:02 PM

%e0%b4%ac%e0%b4%be%e0%b4%a8%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af-2

 

കൊട്ടിയം: സ്‌കൂളുകളില്‍ കഴിഞ്ഞ 27ന് നടത്തേണ്ട പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജപരിപാടി മുഖത്തല ഗവ. എല്‍.പി സ്‌കൂളില്‍ അവധി ദിനമായ ഇന്നലെ നടത്തിയതായി ആക്ഷേപം. എന്നാല്‍ സ്‌കൂളിന്റെ 126-ാം വാര്‍ഷികത്തെപ്പറ്റി ആലോചിക്കാന്‍ എന്നു പറഞ്ഞ് നോട്ടീസ് അടിച്ച് നാട്ടുകാരെ വിളിച്ചുവരുത്തിയ ശേഷമാണ് മറ്റൊരു പേരില്‍ പരിപാടി നടത്തിയതെന്നാണ് ഒരു വിഭാഗം രക്ഷാകര്‍ത്താക്കള്‍ പരാതി. സംസ്ഥാനമെങ്ങും പ്രവര്‍ത്തിദിനത്തില്‍ നടത്തേണ്ട പരിപാടിയായിരുന്നു പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജപരിപാടി.
സ്‌കൂള്‍ രക്ഷാകര്‍ത്തൃ സമിതിയിലെ മിക്കവരെയും അറിയിക്കാതെ ഇന്നലെ നടത്തിയ പരിപാടിയ്‌ക്കെതിരേ പ്രതിഷേധവുമായി തൃക്കോവില്‍വട്ടം മണ്ഡലം യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി മുദ്രാവാക്യം മുഴക്കി. പുറത്തു കെട്ടിയിരുന്ന ബാനറില്‍ പൊതുവിദ്യാഭ്യാസസംരക്ഷണ യഞ്ജം എന്നതാണ് എഴുതിയിരുന്നതെന്നും ഇത് തെറ്റിദ്ധാരണയുണ്ടാക്കുന്ന നടപടിയാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
സ്‌കൂള്‍ രക്ഷാകര്‍ത്തൃസമിതിയിലെ മുഴുവന്‍ പേരെയും അറിയിക്കാതെ സ്‌കൂളിന്റെ 126-ാംവാര്‍ഷികമെന്ന പേരിലാണത്രെ ഇന്നലെ യോഗം വിളിച്ചത്. സി.പി.എമ്മിന്റെ ചിലര്‍ ഗവ.എല്‍.പി സ്‌കൂള്‍ ഭരണം പിടിച്ചെടുക്കുകയാണെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.
സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയും ബ്ലോക്കിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ ഗീതാദേവിയെ പോലും യോഗം നടക്കുന്ന കാര്യം അറിയിച്ചില്ലെന്ന് പരാതിയുണ്ട്. സി.പി.ഐയുമായി തൃക്കോവില്‍വട്ടത്ത് നിലവിലുള്ള അസ്വാരസ്യത്തിന്റെ തുടര്‍ച്ചയായിട്ടാണ് സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി നിയന്ത്രിക്കുന്നവര്‍ ഇക്കാര്യം സ്വന്തം മുന്നണിയിലുള്ളവരെ പോലും അറിയിക്കാതെ നടത്തിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അജിത് ത്രിവേണി, തൃക്കോവില്‍വട്ടം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ജ്യോതിഷ്, സജീവ് കണ്ണങ്കര എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഇന്ന് രാവിലെ രക്ഷാകര്‍ത്താക്കള്‍ ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിച്ച് സ്‌കൂള്‍ ഹെഡ്മിസ്ട്രസിനെ കാണുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ബിഎംഡബ്ല്യു കാറിന് തീ പിടിച്ചു; നാട്ടുകാർ ഇടപ്പെട്ടത്തിനാൽ വലിയോരു അപകടം ഒഴിവായി

Kerala
  •  a month ago
No Image

ഗള്‍ഫ് തൊഴിലവസരങ്ങള്‍; യുവാക്കള്‍ക്ക് വമ്പന്‍ സാധ്യതകള്‍

uae
  •  a month ago
No Image

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

National
  •  a month ago
No Image

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

യുഎഇ ജോലികള്‍; ശമ്പളം കൂടാതെ ലഭിക്കുന്ന പ്രധാനപ്പെട്ട 7 കമ്പനി ആനുകൂല്യങ്ങള്‍

uae
  •  a month ago
No Image

തിരുവനന്തപുരം;15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് ജവാന് ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

തോൽവികളിൽ കരകയറാതെ സിറ്റി

Football
  •  a month ago
No Image

ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരായ സൈബർ ആക്രമണം; കേസെടുത്ത് എറണാകുളം സൈബർ പൊലീസ്

Kerala
  •  a month ago
No Image

തങ്ങളുടെ കുട്ടികളെ ആക്രമിച്ചാല്‍ അതിന് ശക്തമായ തിരിച്ചടിയുണ്ടാകും; അബിൻ വർക്കി

Kerala
  •  a month ago
No Image

കുറ്റിച്ചിറ ജുമുഅത്ത് പള്ളിയുടെ ഭൂമി കൈയേറിയതായി പരാതി

Kerala
  •  a month ago