ശ്രീജിവിന്റെ മരണം: സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശ്രീജിവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ അറിയിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ഈ അവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്ന ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീജിത്തിന് എല്ലാവിധ നിയമസഹായവും നല്‍കുമെന്നും നീതിതേടിയുള്ള സോഷ്യല്‍ മീഡിയയുടെ ആവശ്യത്തോടൊപ്പം താനും നിലകൊള്ളുന്നുവെന്നും അതിന് ശേഷം അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
2014 മെയ് 19നാണ് നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍പുത്തന്‍ വീട്ടില്‍ ശ്രീജിവിനെ പാറശാല പൊലിസ് മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ടാം ദിവസം ശ്രീജിവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. പൊലിസുകാരുടെ മര്‍ദനമേറ്റാണ് ശ്രീജിവ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."