അനധികൃത സ്വത്ത് സമ്പാദനം: ജയലളിതയ്ക്കും ശശികലക്കുമെതിരായ കേസില്‍ വിധി ഒരാഴ്ച്ചക്കകം
ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും നിയുക്ത മുഖ്യമന്ത്രി വി.കെ.ശശികലയും ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രിംകോടതി ഒരാഴ്ചയ്ക്കകം വിധി പറയും.
കേസ് അനന്തമായി നീണ്ടു പോകുന്നത് ചോദ്യം ചെയ്ത കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി വിധി. വാദം പൂര്‍ത്തിയായ കേസില്‍ എന്ന് വിധി പറയാന്‍ സാധിക്കുമെന്ന് അഭിഭാഷകന്റെ വാദത്തിലാണ് ഒരാഴ്ച്ചയ്ക്കുള്ളില്‍ വിധി പറയുമെന്ന് കോടതി മറുപടി നല്‍കിയത്.
കഴിഞ്ഞ ജൂണില്‍ വാദം പൂര്‍ത്തിയായി കേസ് വിധിപറയാന്‍ സുപ്രിം കോടതി മാറ്റിവച്ചിരിക്കുകയായിരുന്നു.
കേസിലെ പ്രതിയായ ശശികലയ്ക്ക് വിധി നിര്‍ണായകമാണ്. അടുത്തയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്ന ശശികലയ്ക്ക് വിധി എതിരായാല്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരും.
ജയ മുഖ്യമന്ത്രിയായിരിക്കെ 66.65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു കേസ്. 2014 ല്‍ ബംഗളുരു പ്രത്യേക കോടതി നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും വിധിച്ചിരുന്നു. ജയിലിലായ ജയലളിതയെയും കൂട്ടരേയും 2015 ല്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."