HOME
DETAILS
MAL
അരുണിന്റെ മരണം: ദുരൂഹത തുടരുന്നു
backup
February 06 2017 | 06:02 AM
തൃപ്പൂണിത്തുറ: വാഗമണ്ണില്‍ കൊക്കയില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയ ഉദയംപേരൂര്‍ കണ്ടനാട് തെക്കു പുറത്ത് തങ്കപ്പന്റെ മകന് അരുണിന്റെ മരണത്തിലെ ദുരൂഹത തുടരുന്നു.
അതേസമയം അരുണിന്റെ മൃതദേഹം ഞായറാഴ്ച വൈകിട്ട് നാലിന് തൃപ്പൂണിത്തുറ പൊതു സ്മശാനത്തില്‍ സംസ്കരിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ കണ്ടനാട്ടെ വസതിയില്‍ എത്തിച്ച മൃതദേഹത്തില്‍ ഒരു നോക്കു കാണുന്നതിനും ആദരാജ്ഞലി അര്‍പ്പിക്കുന്നതിനുമായി ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം ഗ്രാമമൊന്നാകെ ഒഴുക്കിയെത്തി.
അരുണിന്റെ മാതാവ് അമ്മിണിയും സഹോദരി അപര്‍ണ്ണയും മൃതദേഹത്തില്‍ വീണ് കരയുന്ന കാഴ്ച കണ്ടു നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. വൈകീട്ട് നാലിന് മൃതദേഹം തൃപ്പൂണിത്തുറ പൊതു ശ്്മശാനത്തില്‍ സംസ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."