എല്ലാ മൊബൈല്‍നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഒരുവര്‍ഷത്തിനുള്ളില്‍ എല്ലാ മൊബൈല്‍നമ്പറുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നിര്‍ദ്ദേശം.
മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കാനായാണ് ഇത്തരമൊരു നടപടി.
രാജ്യത്ത് 100 കോടിയോളം മൊബൈല്‍ ഉപഭോക്താക്കളുണ്ട്. ഈ നിയമം നിര്‍ബന്ധമാക്കപ്പെടുമ്പോള്‍ പ്രീ-പെയ്ഡ് ഉപഭോക്താക്കളടക്കം ഒരുവര്‍ഷത്തിനുള്ളില്‍ വീഴ്്ചക്കൂടാതെ ഒരോരുത്തരുടെയും മൊബൈല്‍നമ്പറുകള്‍ ആധാറുമായി ബന്ധപ്പെടുത്തണം.
പ്രീ-പെയ്ഡ് സിം ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണ്‍ റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ഒരു അപേക്ഷ പൂരിപ്പിക്കാനും അത് നിക്ഷേപിക്കാനുമുള്ള സംവിധാനം ഉണ്ടാക്കാനും കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.
ലോക് നീതി ഫൗണ്ടേഷന്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി ഈ നിര്‍ദ്ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."