ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു
മനാമ: ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പാലക്കാട് പട്ടാമ്പി സ്വദേശി ആശുപത്രിയില്‍വച്ചു മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി പ്രജീഷ് (38) ആണ് ഇന്ന് രാവിലെ സല്‍മാനിയ ആശുപത്രിയില്‍ മരിച്ചത്.
10 വര്‍ഷമായി ബഹറിനില്‍ എത്തിയിട്ട്. ഗുദൈബിയ ശ്രീലങ്കന്‍ ക്ലബിനടുത്തു താമസിച്ചിരുന്ന ഇദ്ദേഹം സല്‍മാബാദിലെ പ്രസ്സ് കോ കമ്പനി ജീവനക്കാരനായിരുന്നു.
കഴിഞ്ഞ ജനുവരി രണ്ടാം തീയതി മേലുവേദനയെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പോയതായിരുന്നു. പാന്‍ക്രിയാസ് ഇന്ഫെക്ഷന് ആണെന്ന് കണ്ടെത്തി അവിടെ അഡ്മിറ്റ് ചെയ്യുകയും അല്പദിവസത്തിനകം സ്ഥിതി ഗുരുതരമായി വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
ഭാര്യ സംഗീത, മക്കളായ അനാമിക(എല്‍ കെ ജി വിദ്യാര്‍ഥിനി) ,അനന്തു(2) എന്നിവര്‍ നാട്ടിലാണ്. സഹോദരിയും പത്മജ, അവരുടെ ഭര്‍ത്താവ് രാജേന്ദ്രന് എന്നിവര്‍ ബഹറിനില്‍ ഉണ്ട്.
സല്‍മാനിയാ ആശുപത്രിയില്‍ സൂക്ഷിട്ടുള്ള മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ചെയ്തു വരികയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."