HOME
DETAILS

ഔഷധങ്ങള്‍ പാര്‍ശ്വഫലങ്ങള്‍

  
backup
February 06 2017 | 20:02 PM

%e0%b4%94%e0%b4%b7%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%ab%e0%b4%b2%e0%b4%99%e0%b5%8d%e0%b4%99

നിരവധി ഔഷധങ്ങളുമായി ഇടപഴകിയാണ് ആധുനിക മനുഷ്യന്റെ ജീവിതം. ഒരു കാലത്ത് പ്രധാനമായും സസ്യങ്ങളെയായിരുന്നു മനുഷ്യന്‍ ഔഷധത്തിനായി ആശ്രയിച്ചിരുന്നത്. ഇന്ന് കൃത്രിമ ഔഷധങ്ങള്‍ നിര്‍മിക്കുന്ന നിരവധി മരുന്നു നിര്‍മാണശാലകള്‍ നമ്മുടെ നാട്ടിലുണ്ട്. രോഗം വന്നാല്‍ മരുന്നു കഴിക്കുക എന്നല്ലാതെ മരുന്ന് നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തുന്ന ഘടകമോ അവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളോ നാം ശ്രദ്ധിക്കാറില്ല.

നിരവധി പരീക്ഷണങ്ങളിലൂടെ പാര്‍ശ്വഫലങ്ങളില്‍നിന്നു പൂര്‍ണമായും മുക്തമായ ഔഷധങ്ങളെ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

ഔഷധ സസ്യങ്ങളെ പൂര്‍ണമായും പിന്‍തള്ളി കൃത്രിമ രാസവസ്തുക്കള്‍ ഔഷധ മേഖലയില്‍ ആധിപത്യമുറപ്പിക്കുന്നതിലേക്കാണ് ശാസ്ത്രത്തിന്റെ കുതിപ്പ്. ശരീരദ്രവത്തില്‍ അനുയോജ്യമാം വിധം പ്രതിപ്രവര്‍ത്തനങ്ങള്‍ രാസപദാര്‍ഥങ്ങള്‍ വഴി സൃഷ്ടിക്കുമ്പോഴാണ് രോഗാവസ്ഥ നിയന്ത്രണ വിധേയമാകുക. പല രോഗങ്ങളേയും ഔഷധങ്ങള്‍ക്കൊണ്ട് നിയന്ത്രിക്കാന്‍ കഴിയും.

പാരസിറ്റമോള്‍

ലോകത്ത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പനി സംഹാരിയും വേദനസംഹാരിയുമാണ് പാരസിറ്റമോള്‍. ഫിനാസെറ്റിന്‍ തന്മാത്രയില്‍നിന്ന് ഡി എഥിലേഷനിലൂടെയാണ് പാരസെറ്റമോള്‍ നിര്‍മിക്കുന്നത്. പേശി വേദന, തലവേദന തുടങ്ങിയ രോഗങ്ങള്‍ക്കും ഈ മരുന്ന് ഉപയോഗപ്പെടുത്തുന്നു. പാരസിറ്റമോളിന്റെ അമിത ഉപയോഗം മഞ്ഞപ്പിത്തത്തിനു വഴി തെളിയിക്കും.

ആസ്പിരിന്‍

വേദനസംഹാരിയായാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. വില്ലോ ചെടിയില്‍നിന്നാണ് ഈ മരുന്നിന്റെ നിര്‍മാണം. നേരിയ അളവിലുള്ള ആസ്പിരിന്‍ ഉപയോഗം ഹൃദയാഘാതത്തെയും പക്ഷാഘാതത്തേയും തടഞ്ഞു നിര്‍ത്തും. ആമാശയ വ്രണം, വയറുവേദന, ഛര്‍ദ്ദി തുടങ്ങിയവ ഇവയുടെ ഉപയോഗത്തെത്തുടര്‍ന്നുണ്ടാകാറുണ്ട്.

ആംപിസിലിന്‍

ശ്വസനനാളിയിലെ അണുബാധ, മൂത്രാശയ അണുബാധ , പനി, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്നു. ചിലരില്‍ ഉപയോഗ ഫലമായി വയറിളക്കം, തൊലിഭാഗത്ത് പ്രത്യക്ഷമാകുന്ന ചുവന്ന പാടുകള്‍ എന്നിവ കണ്ടുവരുന്നു.

പെനിസിലിന്‍

ചികിത്സാരംഗത്തെ ആദ്യത്തെ ആന്റിബയോട്ടിക്കാണ് പെനിസിലിന്‍. ബാക്ടീരിയയുടെ കോശഭിത്തി നിര്‍മാണം തടയുന്നു. സ്‌ട്രെപ്‌റ്റോകോക്കസ,് ന്യൂമോകോക്കസ്, ഗോണോകോക്കസ് ബാക്ടീരിയ, ഡിഫ്തീരിയ, ബാസില്ലസ് ആന്ത്രാസിസ് തുടങ്ങിയ രോഗാണുക്കള്‍ക്കെതിരെ പ്രതിരോധം നടത്തുന്നു. റുമാറ്റിക് ഫീവര്‍, സ്‌കാര്‍ലറ്റ് ഫീവര്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു. പനിയും ചര്‍മത്തിന് അലര്‍ജിയുമാണ് പാര്‍ശ്വഫലങ്ങള്‍.

ക്ലോറോക്വിന്‍

ലോകവ്യാപകമായി മലേറിയക്കെതിരെ ഈ ഔഷധം ഉപയോഗിക്കുന്നു. റുമറ്റോയ്ഡ് ആര്‍ത്രൈറ്റീസ്, ചില കരള്‍ രോഗം എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. വയറുവേദന, പേശികള്‍ക്കുണ്ടാകുന്ന ബലക്ഷയം, ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി എന്നിവ പാര്‍ശ്വഫലമായി ഉണ്ടാകുന്നു.

ഓമിപ്രസോള്‍

പെപ്റ്റിക് അള്‍സര്‍ രോഗത്തിനുളള മരുന്നായി ഉപയോഗിക്കുന്നു. ആമാശയത്തിലെ അമ്ലരസ ഉല്‍പ്പാദനത്തെ തടയുന്ന ഈ ഔഷധം അമിതമാകുന്നത് പേശി, സന്ധിവേദനകളുണ്ടാക്കും. വയറിളക്കവും ഛര്‍ദ്ദിയും ചിലരില്‍ കാണുന്നു.

ഡയസിപാം

ഉറക്കമില്ലായ്മക്കെതിരെ ഉറക്കമരുന്നായി ഉപയോഗപ്പെടുത്തുന്ന ഈ ഔഷധം അപസ്മാരം, അമിത ഉത്കണ്ഠ എന്നിവയ്ക്കും ഉപയോഗപ്പെടുത്താറുണ്ട്. ചിലരില്‍ തലകറക്കം, കാഴ്ചതടസം എന്നിവ കാണപ്പെടുന്നു.

ടെട്രാസൈക്ലിന്‍സ്

ആന്റിബയോട്ടിക് വിഭാഗത്തില്‍പ്പെടുന്ന ഈ ഔഷധം ഗ്രാം നെഗറ്റീവ്, പോസിറ്റീവ് ബാക്ടീരിയക്കെതിരെയും പ്ലാസ്‌മോഡിയത്തിനെതിരേയും പ്രവര്‍ത്തിക്കുന്നു. ആന്ത്രാക്‌സ്, ടെറ്റനസ്, സിഫിലിസ്, ഗൊണേറിയ തുടങ്ങിയ രോഗങ്ങളില്‍ ഉപയോഗപ്പെടുത്തുന്നു. കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തന തകരാര്‍, അസ്ഥിവളര്‍ച്ചയുടെ തടയുന്നു എന്നിവയാണ് പാര്‍ശ്വഫലം.

ഡിജോക്‌സിന്‍

ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ചികിത്സയില്‍ ഉപയോഗപ്പെടുത്തുന്നു. തലവേദന, കാഴ്ചമങ്ങല്‍, സ്ഥലകാലബോധമില്ലായ്മ തുടങ്ങിയവയാണ് പാര്‍ശ്വഫലങ്ങള്‍.

റിഫാംപിസിന്‍

ക്ഷയരോഗത്തിനെതിരേയുള്ള മരുന്നായും കുഷ്ഠരോഗ ചികിത്സ, മെനഞ്‌ജൈറ്റിസ് എന്നിവയ്ക്കും ഉപയോഗിക്കുന്നു. പനി, കരളിന്റെ പ്രവര്‍ത്തനതകരാര്‍, ചര്‍മത്തിലെ അലര്‍ജി എന്നിവയാണ് പാര്‍ശ്വഫലങ്ങള്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  2 months ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  2 months ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  2 months ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  2 months ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  2 months ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  2 months ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  2 months ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  2 months ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  2 months ago