HOME
DETAILS

സൈനുല്‍ ഉലമായുടെ ധന്യസ്മരണയില്‍ പ്രാര്‍ഥനാ സദസ്

  
Web Desk
February 06 2017 | 20:02 PM

%e0%b4%b8%e0%b5%88%e0%b4%a8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b2%e0%b4%ae%e0%b4%be%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a7%e0%b4%a8%e0%b5%8d%e0%b4%af%e0%b4%b8%e0%b5%8d

ചെമ്മാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പ്രോ. ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ധന്യസ്മരണയിലലിഞ്ഞ് ദാറുല്‍ഹുദാ ക്യാംപസ്. സൈനുല്‍ ഉലമായുടെ ദേഹവിയോഗത്തിന്റെ ഒന്നാം ആണ്ടിനോടനുബന്ധിച്ച് ദാറുല്‍ഹുദായില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ഥനാ സദസില്‍ ശിഷ്യരും സംഘടനാ പ്രവര്‍ത്തകരുമടക്കം ആയിരങ്ങളാണ് സംബന്ധിച്ചത്.

അനുസ്മരണ സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ ആദര്‍ശപരമായ പ്രതിസന്ധികള്‍ നേരിട്ട ഘട്ടങ്ങളില്‍ സമസ്തക്ക് ദിശാബോധവും കരുത്തും നല്‍കിയ നേതാവായിരുന്നു ചെറുശ്ശേരി ഉസ്താദെന്ന് തങ്ങള്‍ പറഞ്ഞു. കൃത്യതയും ആധികാരികതയുമുള്ള നിലപാടുകളായിരുന്നു അദ്ദേഹത്തിന്റേത്. മതവിധികളില്‍ സൂക്ഷ്മതയോടെ തീര്‍പ്പുകല്‍പ്പിച്ചിരുന്ന അദ്ദേഹം മഹല്ല് ഖാസിമാര്‍ക്ക് അനുകരണീയനായിരുന്നു. പുത്തന്‍ ആശയക്കാര്‍ക്കും വ്യാജ സിദ്ധന്മാര്‍ക്കുമെതിരേ ശക്തമായ നിലപാടെടുത്തിട്ടുണ്ട്. എക്കാലത്തും അതേ നിലപാടാണ് സമസ്തക്കെന്നും അദ്ദേഹം പറഞ്ഞു.

ദാറുല്‍ഹുദാ വൈസ് ചാന്‍സലറും സമസ്ത മുശാവറ അംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വി. മൂസക്കോയ മുസ്‌ലിയാര്‍ വയനാട്, ഹംസ ബാഫഖി തങ്ങള്‍, ഫഖ്‌റുദ്ദീന്‍ ഹസനി കണ്ണന്തളി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, മരക്കാര്‍ മുസ്‌ലിയാര്‍, മാനു തങ്ങള്‍, കെ.കെ എസ് തങ്ങള്‍ വെട്ടിച്ചിറ, സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, കെ. മമ്മദ് ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, ആറ്റക്കോയ തങ്ങള്‍, ഹൈദര്‍ മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ആനമങ്ങാട്, ഡോ.യു.വി.കെ മുഹമ്മദ്, കെ.സി മുഹമ്മദ് ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, റഫീഖ് ചെറുശ്ശേരി, സ്വാദിഖ് ചെറുശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു. ഉമര്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍ അനുസ്മരണ പ്രഭാഷണം നടത്തി. യു. ശാഫി ഹാജി ചെമ്മാട് സ്വാഗതവും ഇസ്ഹാഖ് ബാഖവി നന്ദിയും പറഞ്ഞു. കൂട്ട സിയാറത്തിന് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും പ്രാര്‍ഥനാ സദസിന് കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലിയും നേതൃത്വം നല്‍കി. ളുഹ്‌റ് നിസ്‌കാരത്തിനുശേഷം നടന്ന ഖത്തം ദുആ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാര്‍ വയനാട് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago