HOME
DETAILS

അധ്യാപകരുടെ സര്‍ഗാത്മക രചനകള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകും: വിദ്യാഭ്യാസ മന്ത്രി

  
backup
February 06, 2017 | 9:31 PM

%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%be%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%95-2

 

തിരുവന്തപുരം: അധ്യാപകരുടെ സര്‍ഗാത്മക രചനകള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമേകുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
വായനാവാരത്തോടനുബന്ധിച്ച് തിരുവനന്തപുരം മണക്കാട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനയ്ക്ക് ഒരു മണിക്കൂര്‍ എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും കോഴിക്കോട് പെരിങ്ങളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക രശ്മി മധുവന്തിയുടെ'സുസ്മിത പരിധിക്ക് പുറത്താണ്'എന്ന കഥാസമാഹാരത്തിന്റെ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍മന്ത്രി വി.എസ് ശിവകുമാര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടണ്ടശ്ശേരി ഈ വഴിയില്‍ അധ്യാപകര്‍ക്ക് ഒരു മാതൃകയായിരുന്നെന്നും മന്ത്രി പറഞ്ഞു. നവമധ്യമങ്ങളുടെ എല്ലാ നല്ലവശങ്ങളും ഉള്‍ക്കൊണ്ട് വായനയും എഴുത്തും സ്‌കൂള്‍ കോളജ് കാംപസുകളില്‍ സജീവമാകണം. അതിനു കൂടുതല്‍ വായിക്കുകയും എഴുതുകയും ചെയ്യുന്ന അധ്യാപക സമൂഹം ഉയര്‍ന്നുവരേണ്ടണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നുവെന്നും മന്ത്രി ചൂണ്ടണ്ടിക്കാട്ടി.
മുന്‍മന്ത്രി വി.എസ് ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ. സുരേഷ് കുമാര്‍, വിക്‌ടേര്‍സ് ചാലനല്‍ മേധാവി ശ്രീ. സലിന്‍ മാങ്കുഴി, എസ്.എസ്.എ പ്രൊജക്ട് ഓഫിസര്‍ എം. രാജേഷ്, കഥാകൃത്ത് കെ.കെ പല്ലശ്ശന, കാര്‍ട്ടൂണിസ്റ്റ് ഹക്കു, പ്രസാധകന്‍ ബിന്നി സാഹിതി തുടങ്ങിയവര്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം: ഡിസംബർ 18 ന് ദോഹ കോർണിഷിൽ ഗംഭീര പരേഡ്; പ്രഖ്യാപനവുമായി ഖത്തർ സാംസ്കാരിക മന്ത്രാലയം

qatar
  •  4 days ago
No Image

രാഹുലിനെതിരായ രണ്ടാം കേസ്: ജി പൂങ്കുഴലി ഐ.പി.എസിന് അന്വേഷണചുമതല

Kerala
  •  4 days ago
No Image

ഫിഫ അറബ് കപ്പില്‍ ഒമാന് ഇന്ന് നിര്‍ണായകം; മൊറോക്കോയെ നേരിടും

oman
  •  4 days ago
No Image

അനധികൃതമായി പ്രവേശിച്ച യെമന്‍ പൗരൻമാരെ അറസ്റ്റ് ചെയ്ത് റോയല്‍ ഒമാന്‍ പൊലിസ് 

oman
  •  4 days ago
No Image

തൊഴിൽ തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് യുഎഇ; 98 ശതമാനം കേസുകളിലും ഒത്തുതീർപ്പ്

uae
  •  4 days ago
No Image

റിപ്പോ നിരക്ക് കുറച്ച് ആര്‍.ബി.ഐ; അടിസ്ഥാന പലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ്; നേട്ടം ആര്‍ക്കൊക്കെ?

Business
  •  4 days ago
No Image

വാഹനങ്ങളില്‍ ഇനി ഈദ് ഇല്‍ ഇത്തിഹാദ് സ്റ്റിക്കറുകള്‍ പതിക്കരുത്; നിയമം ലംഘിച്ചാല്‍ കനത്ത പിഴയുമായി ഷാര്‍ജ പൊലിസ്

uae
  •  4 days ago
No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  4 days ago
No Image

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍/Pak Spy Arrested

National
  •  4 days ago
No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  4 days ago