HOME
DETAILS

കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ളമര അകലം കുറയുന്നു: എളമരം കരീം

  
backup
May 28 2016 | 21:05 PM

%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%ac%e0%b4%bf

കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള അകലം കുറയുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി മുതലക്കുളത്തു നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംഘ് പരിവാര്‍ ഉയര്‍ത്തുന്ന വര്‍ഗീയ അജന്‍ഡയെ പ്രതിരോധിക്കാനുള്ള ശേഷി കോണ്‍ഗ്രസിനില്ല. മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിനു മാത്രമേ സാധിക്കൂവെന്നു ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ അടയാളപ്പെടുത്തലാണു തെരഞ്ഞെടുപ്പു ഫലം. വര്‍ഗീയ ശക്തികള്‍ മുന്‍പെങ്ങുമില്ലാത്ത വിധം ജനമനസില്‍ സ്വാധീനമുറപ്പിക്കാനാണ് ഇത്തവണ ശ്രമിച്ചത്. യു.ഡി.എഫ് ഭരണമാണ് ഇതിനു സാഹചര്യമൊരുക്കിയത്. ഇടതുപക്ഷം ശക്തമായ പ്രതിരോധം തീര്‍ത്തതുകൊണ്ടു മാത്രമാണ് അവര്‍ക്കു കൂടുതല്‍ സ്ഥലങ്ങളില്‍ വിജയിക്കാനാകാതിരുന്നത്. വര്‍ഗീയതയെ പ്രതിരോധിക്കുന്നതിനു പകരം അവസരവാദ നിലപാട് സ്വീകരിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത്. പല മണ്ഡലങ്ങളിലും ബി.ജെ.പിയുമായി വോട്ട് കച്ചവടത്തിനു പോലും അവര്‍ തയാറായെന്നും കരീം കുറ്റപ്പെടുത്തി.
സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ അധ്യക്ഷനായി. എല്‍.ഡി.എഫ് നേതാക്കളായ മുക്കം മുഹമ്മദ്, പി. സതീദേവി, എം. ചന്ദ്രന്‍, ടി.വി ബാലന്‍, ഇ.പി ദാമോദരന്‍, സി.പി ഹമീദ്, പി.ടി വാസു, എം. ആലിക്കോയ, പി.ടി ആസാദ്, പി.ആര്‍ സുനില്‍സിങ്, ടി.പി ദാസന്‍, ബാബു പറശ്ശേരി എന്നിവര്‍ മന്ത്രിമാരെയും എം.എല്‍.എമാരയും ഹാരമണിയിച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം വി.വി ദക്ഷിണാമൂര്‍ത്തി, എം.എല്‍.എമാരായ സി.കെ നാണു, ഇ.കെ വിജയന്‍, കെ. ദാസന്‍, പുരുഷന്‍ കടലുണ്ടി, എ. പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ്‌കോയ, പി.ടി.എ റഹീം, ജോര്‍ജ് എം. തോമസ് പങ്കെടുത്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി ബാലന്‍ സ്വാഗതവും മുക്കം മുഹമ്മദ് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളൂരു; റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ മൂന്ന് യുവതികൾ മുങ്ങി മരിച്ചു

National
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago