HOME
DETAILS

കഴിഞ്ഞ വര്‍ഷം സഊദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് അഞ്ചു ലക്ഷം വിദേശികള്‍ക്ക്

  
backup
January 14 2018 | 04:01 AM

%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-2



റിയാദ്: കഴിഞ്ഞ വര്‍ഷം സഊദിയില്‍ തൊഴില്‍ നഷ്ടപെട്ട വിദേശികള്‍ അഞ്ചു ലക്ഷത്തിലധികമെന്നു കണക്കുകള്‍. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണു ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. ആകെയുള്ള വിദേശ തൊഴിലാളികളുടെ എണ്ണം ഏഴു ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
2016 അവസാനത്തില്‍ ഗോസി രജിസ്‌ട്രേഷനുള്ള വിദേശ തൊഴിലാളികളുടെ എണ്ണം 85,18,206 ആയിരുന്നുവെങ്കില്‍ 2017 ഡിസംബര്‍ 31ലെ കണക്കുപ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണം 79,59,490 ആയാണു കുറഞ്ഞത്. അതായത് 5,58,71 6 വിദേശികള്‍ ജോലി നഷ്ടപ്പെട്ടു നാടുകളിലേക്കു തിരിച്ചുപോയതെന്നര്‍ഥം. അതേസമയം, സ്വകാര്യ മേഖലയിലെ സഊദികളുടെ എണ്ണത്തില്‍ ആറര ശതമാനം വര്‍ധനവാണു രേഖപ്പെടുത്തിയത്. 1,21,789 സഊദികളാണ് ഇക്കാലയളവില്‍ തൊഴില്‍ മേഖലയില്‍ പുതിയതായി പ്രവേശിച്ചത്. കണക്കനുസരിച്ച് 2017ല്‍ സ്വകാര്യ മേഖലയിലെ സഊദിയുടെ എണ്ണം 18,62,118ല്‍നിന്ന് 19,83,907 ആയാണ് ഉയര്‍ന്നത്. സഊദിവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനു തൊഴില്‍ മന്ത്രാലയവും മറ്റു വകുപ്പുകളും നടത്തുന്ന ശ്രമങ്ങള്‍ ഫലം കാണുന്നതായാണു പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സ്വകാര്യമേഖലയില്‍ സഊദി യുവതി, യുവാക്കള്‍ക്കു തൊഴില്‍ ലഭിക്കുന്നതിനായി വിദേശ തൊഴിലാളികളെ കുറക്കുന്ന പദ്ധതിയായ നിതാഖാതിലൂടെ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിച്ചാണു സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. നിതാഖാത് പദ്ധതി പ്രകാരം സ്വകാര്യ സ്ഥാപനങ്ങള്‍ക്കു ബാധകമായ സഊദിവല്‍ക്കരണ തോത് അനുപാതം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ഉയര്‍ത്തിയിട്ടുണ്ട്. ഷോപ്പിങ് മാള്‍, ജ്വല്ലറി, വനിതകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍, മൊബൈല്‍ തുടങ്ങി വിവിധ മേഖലകളില്‍ കര്‍ശനമായ രീതിയിലാണു നിര്‍ബന്ധിത സഊദിവല്‍ക്കരണം നടപ്പാക്കിയത്. വരും കാലങ്ങളില്‍ ഇതു കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള പദ്ധതികളും അണിയറകളില്‍ നടന്നുവരുന്നുണ്ട്.
ഈ വര്‍ഷം മുതല്‍ സഊദിയില്‍നിന്നു വിദേശികളുടെ കൊഴിഞ്ഞുപോക്ക് ശക്തിപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്. രാജ്യത്ത് നിലനില്‍ക്കാനുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് കുത്തനെ ഫീസ് ഉയര്‍ത്തിയതു താങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണിപ്പോള്‍ വിദേശികള്‍. സൂപ്പര്‍ മാര്‍ക്കറ്റ്, ബൂഫിയ, ഹോട്ടല്‍, ടൈലറിങ്, ബാര്‍ബര്‍ ഷോപ്പ് തുടങ്ങി മുഴുവന്‍ ചെറുകിട കച്ചവടക്കാരും സ്വന്തം നിലക്ക് പണം മുടക്കിയാണ് ഇഖാമയടക്കമുള്ള കാര്യങ്ങള്‍ പുതുക്കിയിരുന്നത്. എന്നാല്‍, അതിനു പുറമെ ഈ വര്‍ഷം മുതല്‍ ഉണ്ടായ 2,400 റിയാല്‍ അധിക വര്‍ധനവും, ഇതോടൊപ്പം നേരത്തെയുണ്ടായിരുന്ന ചെലവുകളിലെ വമ്പിച്ച ഉയര്‍ച്ചയും താങ്ങാന്‍ കഴിയില്ലെന്ന തിരിച്ചറിവിലാണ് മലയാളികളടക്കമുള്ള വിദേശികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago