സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ: മികച്ച വിജയം നേടി ജില്ലയിലെ സ്‌കൂളുകള്‍
കൊച്ചി: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയില്‍ ജില്ലയിലെ സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. ദേശീയതലത്തില്‍ വിജയശതമാനം 96.21 ആണ്. ചെന്നൈ മേഖലയിലുള്‍പ്പെട്ട തിരുവനന്തപുരം റീജിയണാണ് മികച്ച വിജയം നേടിയത്. തിരവനന്തപുരം റീജിയണില്‍ 99.87 ആണ് വിജയശതമാനം. മികച്ച വിജയം നേടിയവരില്‍ പെണ്‍കുട്ടികളാണ് മുന്നില്‍. പരീക്ഷയെഴുതിയ പെണ്‍കുട്ടികളില്‍ 96.36 ശതമാനം പേര്‍ വിജയികളായി.
എറണാകുളം ജില്ലയിലെ സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ഭൂരിഭാഗവും നൂറുശതമാനം വിജയം കൊയ്തു. ഇടപ്പള്ളി ചാമ്പ്യന്‍ സ്‌ക്കൂളില്‍ നിന്ന് പരീക്ഷയെഴുതിയ 144 പേരില്‍ 51 പേര്‍ എല്ലാത്തിനും എവണ്‍ കരസ്ഥമാക്കി. എറണാകുളം അമൃത വിദ്യാലയത്തില്‍ പരീക്ഷയെഴുതിയ 87 വിദ്യാര്‍ത്ഥികളും വിജയിച്ചു. 15 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ വണ്‍ ഉണ്ട്.
സൗത്ത് ചിറ്റൂര്‍ എസ്.ബി.ഒ.എ പബ്ലിക്ക് സ്‌ക്കൂളില്‍ പരീക്ഷയെഴുതിയ 135 വിദ്യാര്‍ഥികളില്‍ 19 പേര്‍ മുഴുവന്‍ എ വണ്‍ നേടി. ചോയ്‌സ് സ്‌ക്കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു. 168 വിദ്യാര്‍ഥികളില്‍ 47 പേര്‍ക്ക് എ വണ്‍ ഉണ്ട്.
ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവന്‍ സ്‌ക്കൂളുകളിലും നൂറ് ശതമാനമാണ് വിജയം. എളമക്കര ഭവന്‍സ് വിദ്യാമന്ദിറില്‍ പരീക്ഷയെഴുതിയ 191പേരില്‍ 80 പേര്‍ എല്ലാ വിഷയത്തിലും എ വണ്‍ നേടി. തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയത്തില്‍ 73 പേര്‍ പരീക്ഷയെഴുതി. 30 പേര്‍ എവണ്‍ നേടി. കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ 156 പേര്‍ പരീക്ഷയെഴുതിയതില്‍ 38 പേര്‍ മുഴുവന്‍ എവണ്‍ കരസ്ഥമാക്കി.
തിരുവാങ്കുളം ഭവന്‍സ് മുന്‍ഷി വിദ്യാശ്രമത്തില്‍ 133 പേര്‍ പരീക്ഷയെഴുതി. 54 പേര്‍ മുഴുവന്‍ എവണ്‍ നേടി. ഗിരിനഗര്‍ ഭവന്‍സ് വിദ്യാമന്ദിറില്‍ 124 പേര്‍ പരീക്ഷയെഴുതിയതില്‍ 33 പേര്‍ക്ക് എവണ്‍ ഉണ്ട്.
ഏലൂര്‍ ഭവന്‍ വിദ്യാമന്ദിറില്‍ 173 പേര്‍ പരീക്ഷയെഴുതി. 40 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എവണ്‍ നേടി. തേവയ്ക്കല്‍ വിദ്യോദയ സ്‌ക്കൂളില്‍ 147 വിദ്യാര്‍ത്ഥികളും വിജയിച്ചു. 48 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എവണ്‍ കരസ്ഥമാക്കി.
ഇടപ്പള്ളി അല്‍അമീന്‍ പബ്ലിക്ക് സ്‌ക്കൂളിന് നൂറ് ശതമാനം വിജയം. 182 വിദ്യാര്‍ത്ഥികളില്‍ 16 പേര്‍ എല്ലാത്തിനും എവണ്‍ കരസ്ഥമാക്കി. ഏലൂര്‍ സെന്റ് ആന്‍സ് പബ്ലിക്ക് സ്‌ക്കൂളില്‍ നിന്ന്
പരീക്ഷയെഴുതിയ 46 വിദ്യാര്‍ത്ഥികളില്‍ 8 പേര്‍ക്കാണ് എവണ്‍. പൂത്തോട്ട ശ്രീനാരായണ പബ്ലിക്ക് സ്‌ക്കൂളിന് നൂറ് ശതമാനം വിജയം. 130 കുട്ടികളാണ് പരീക്ഷയെഴുതി.
26 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എവണ്‍ നേടി. വൈറ്റില ടോക് എച്ച് സ്‌കൂളില്‍ 156 പേര്‍ പരീക്ഷയെഴുതിയതില്‍ എല്ലാവരും വിജയിച്ചു. 45 പേര്‍ക്ക് മുഴുവന്‍ എ വണ്‍ ഉണ്ട്. ആലുവ ക്രൈസ്തവ മഹിളാലയത്തിനും നൂറുമേനിയാണ് വിജയം. 40 വിദ്യാര്‍ത്ഥികളില്‍ 16 പേര്‍ക്കാണ് എവണ്‍. അങ്കമാലി വിദ്യാജ്യോതി പബ്ലിക് സ്‌കൂളില്‍ പരീക്ഷയെഴുതിയ 188 പേരില്‍ 41 പേര്‍ക്ക് എല്ലാത്തിനും എ വണ്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."