മുഹമ്മദ് മിശ്അല്‍ ഫുട്‌ബോളില്‍ ഇതിഹാസം തീര്‍ക്കുന്നു
മണ്ണാര്‍ക്കാട്: പന്ത്രണ്ട് വയസുകാരന്‍ ഫുട്‌ബോള്‍ മൈതാനം കയ്യടക്കുന്നു. കോഴിക്കോട് ഏലത്തൂരില്‍ നടന്ന സഫുവാന്‍ മെമ്മേറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ടോപ്പുസ്‌കോററും മാന്‍ ഓഫ് ദ മാച്ചുമായി ഈ കൊച്ചുമിടുക്കന്‍ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മിശ്അല്‍ ശ്രദ്ധേയതാരമായത്.
കാഞ്ഞിരപ്പുഴ മുണ്ടക്കുന്നിലെ ഹോളി ഫാമിലി കോണ്‍വെന്റ് യു.പി സ്‌കൂളിലെ ആറാംതരം വിദ്യാര്‍ഥിയും കല്ലാംകുഴിയിലെ മൂക്കിരായില്‍ വീട്ടില്‍ അഷ്‌റഫ് - നസീറ ദമ്പതികളുടെ മകനുമാണ് മിശ്അല്‍. മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അക്കാദമി സംഘടിപ്പിച്ച പരിശീലന ക്യാംപില്‍ അനില്‍കുമാറിന്റെ ശിക്ഷണത്തില്‍ കടമ്പഴിപ്പുറം അക്കാദമിയിലെത്തിയ മിശ്അല്‍ ജില്ലാ അക്കാദമി ഫുട്‌ബോളില്‍ 14 ഗോളുകള്‍ നേടിയാണ് മികച്ച താരമായത്.
ഈ മാസം അവസാനത്തില്‍ നടക്കുന്ന സഫ്റ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലേക്കുളള തയ്യാറെടുപ്പിലാണ് ഈ കൊച്ചു താരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."