പമ്പിങിനു ഉപയോഗിച്ചിരുന്ന പൈപ്പുകള്‍ സാമൂഹ്യദ്രോഹികള്‍ തീവെച്ചു നശിപ്പിച്ചു
പെരുമ്പിലാവ്: കാട്ടകാമ്പാല്‍ എരഞ്ഞാംപാടം പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന പമ്പിങ്ങിനു ഉപയോഗിച്ചിരുന്ന പൈപ്പുകള്‍ സാമൂഹ്യദ്രോഹികള്‍ തീവെച്ചു നശിപ്പിച്ചു. മുപ്പതിന്റെയും പത്തിന്റെയും കുതിരശകതിയുള്ള മോട്ടോറുകളുടെ ഫൂട്ട് വാല്‍വിനോട് ചേര്‍ന്ന് നില്‍ക്കുന്ന വെള്ളം വലിക്കുന്ന വലിയ പൈപ്പുകളാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ ദ്രോഹികള്‍ തീവെച്ച് നശിപ്പിച്ചത്.
രാത്രി എട്ടു മണിക്ക് മോട്ടോര്‍ നടത്തുന്നതിന് ജീവനക്കാരന്‍ വന്നപ്പോള്‍ കരിഞ്ഞ മണം അനുഭവപെട്ടപ്പോള്‍ നോക്കിയതിന്റെ അടിസ്ഥാനത്തില്‍ വലിക്കുന്ന പൈപ്പുകളുടെ ഇടയില്‍ ചണചാക്ക് തിരുകി വെച്ച് അതിന്മേല്‍ തീ കൊടുത്ത നിലയില്‍ പൈപ്പിലേക്ക് ആളി പടരുന്നത് കണ്ടത്.
സംഭവ മറിഞ്ഞ് ഉടന്‍ തന്നെ പാടശേഖര സമിതി പ്രസിഡന്റ്് ശശിധരന്‍ കണ്ടമ്പുള്ളി ജില്ല പഞ്ചായത്ത് മെമ്പര്‍ കെ ജയശങ്കര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി പൊലിസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് കുന്നംകുളം പൊലിസ് ഇന്‍സ്‌പെക്ടര്‍ ഇഗ്‌നി പോളിന്റെ നേതൃത്വത്തില്‍ പൊലിസും സ്ഥലത്തെത്തി.
കാട്ടകാമ്പാല്‍ പഞ്ചായത്തിലെ നാല് വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി എരഞ്ഞാംപാടം പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ എരഞ്ഞാംപാടം ബണ്ടിലേക്കും പാടശേഖര സമിതിക്ക് കീഴിലുള്ള അറുപതു ഏക്കറോളം ഉള്ള കര്‍ഷകരുടെ നിലങ്ങളിലേക്കും വെള്ളം നിറക്കുമ്പോള്‍ സമീപ പ്രദേശങ്ങളായ പലാട്ടുമുറി, നടുമുറി, ചിറക്കല്‍, ആനപരമ്പ്, കാട്ടകാംപാല്‍ എന്നീ സ്ഥലങ്ങളിലെ നിവാസികളുടെ കിണറുകളില്‍ വെള്ളം റീചാര്‍ജ് ചെയ്യപെട്ടുകൊണ്ടാണ് കുടിവെള്ള പ്രശ്‌നം കഴിഞ്ഞ മൂന്നു വര്‍ഷമായി പരിഹരിച്ച് കൊണ്ടിരിക്കുന്നത്, കര്‍ഷകര്‍ സ്വന്തം സ്ഥലം കൃഷി ഇറക്കാതെ സേവന സന്നദ്ധരായി കുടിവെള്ളത്തിനായി വിട്ടുകൊടുത്ത ഒരു പ്രത്യേകത കൂടി ഈ പദ്ധതിക്കുണ്ട്.
എരഞ്ഞാംപാടം പാടശേഖര സമിതി ഒരു രൂപ പോലും ഗുണഭോക്തൃ വിഹിതം പിരിക്കാതെയാണ് പംബിംഗ് നടത്തുന്നത്. സംഭവത്തില്‍ കടുത്ത അമര്‍ഷമാണ് രാഷ്ട്രീയ കഷി ഭേദം മറന്നു പ്രകടിപ്പിക്കുന്നത്. പാടശേഖര സമിതി പ്രസിഡന്റ്് ശശിധരന്‍ കണ്ടമ്പുള്ളി കുന്നംകുളം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."