HOME
DETAILS

ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ബഹ്‌റൈനിലെത്തി

  
backup
February 07, 2017 | 3:16 PM

%e0%b4%ac%e0%b4%b7%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b2%e0%b4%bf-%e0%b4%b6%e0%b4%bf%e0%b4%b9%e0%b4%be%e0%b4%ac%e0%b5%8d-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d

മനാമ: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മൂത്ത മകനും നിരവധി സ്ഥാപനങ്ങളുടെ സാരഥിയുമായ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ബഹ്‌റൈനിലെത്തി.
നാളെ ബുധനാഴ്ച രാത്രി എട്ട് മണിക്ക് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ബഹ്‌റൈന്‍ ആസ്ഥാനത്ത് നടക്കുന്ന  വയനാട് വകേരി ശിഹാബ് തങ്ങള്‍ ഇസ്ലാമിക് അക്കാദമി പ്രചാരണ കണ്‍വെന്‍ഷനിലും ദുആ മജ്‌ലിസിലും പങ്കെടുക്കാനാണ് സ്ഥാപനത്തിന്റെ അക്കാദമിക് ചെയര്‍മാര്‍മാന്‍ കൂടിയായ തങ്ങള്‍ പ്രധാനമായും ബഹ്‌റൈനിലെത്തിയിരിക്കുന്നത്.
2009 ല്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ വകേരിയില്‍ ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ തുടക്കം കുറിച്ച സ്ഥാപനത്തിന് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ അംഗീകാരമുണ്ട്. സ്ഥാപനത്തിന്റെ പ്രചരണ ഭാഗമായി വിവിധ പരിപാടികള്‍ അടുത്ത ദിവസങ്ങളില്‍ ബഹ്‌റൈനിലുടനീളം നടക്കും.
കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ പ്രമുഖ പണ്ഢിതനും എസ്.വൈ.എസ് നേതാവുമായ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ എ നാസര്‍ മൗലവി, സി അബ്ദുല്‍ കാദര്‍ മടക്കിമല എന്നിവരും പരിപാടികളില്‍ സംബന്ധിക്കും.
ചൊവ്വാഴ്ച കാലത്ത ബഹ്‌റൈന്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെത്തിയ തങ്ങള്‍ക്ക് സമസ്ത ബഹ്‌റൈന്‍ കെ.എം.സി.സി, വയനാട് ശിഹാബ് തങ്ങള്‍ അക്കാദമി എന്നിവയുടെ നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് നല്‍കിയത്.
സമസ്ത ബഹ്‌റൈന്‍ ജനറല്‍ സെക്രട്ടറി എസ്.എം.അബ്ദുല്‍ വാഹിദ്, കെ.എം.സി.സി നേതാക്കളായ അഷ്‌റഫ് കാട്ടില്‍ പീടിക, എ പി ഫൈസല്‍ വില്ല്യാപ്പള്ളി,  ഇബ്രാഹീം പുറങ്ങാട്ടിരി, കരീം കുളമുള്ളതില്‍. പി ടി ഹുസ്സയിന്‍, സലാം മമ്പാട്ടുമൂല, അബ്ദുസ്സലാം വില്യാപള്ളി, അബ്ദുറഹ്മാന്‍ മാട്ടൂല്‍, തെന്നല മൊയ്തീന്‍കുട്ടി, കുഞ്ഞമ്മദ്ഹാജി, തെന്നല ഹുസ്സൈന്‍ മക്കിയാട്, മൗസല്‍ മൂപ്പന്‍ തിരൂര്‍, ഉമര്‍ മൗലവി മലവയല്‍ എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ

International
  •  4 days ago
No Image

വിഷവായുവിനൊപ്പം കടുത്ത തണുപ്പും മൂടൽ മഞ്ഞും; ഡൽഹിയിൽ ദുരിതകാലം

National
  •  4 days ago
No Image

എംഎസ്എഫ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗത്തിന് വെട്ടേറ്റു

Kerala
  •  4 days ago
No Image

ഇറാനിലെ പ്രക്ഷോഭത്തിൽ മരണസംഖ്യ 200 കടന്നു; സൈനിക നീക്കം വിലയിരുത്തി ട്രംപ്, തിരിച്ചടിക്കുമെന്നുറപ്പിച്ച് ഇറാൻ

International
  •  4 days ago
No Image

15-കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; പെരുമ്പാവൂരിൽ 24 കാരൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

കൈക്കും കാലിനും അടിച്ചു, വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലിസ് സ്റ്റേഷനിൽ 18-കാരന് ക്രൂരമർദനമെന്ന് പരാതി

Kerala
  •  4 days ago
No Image

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; ജമ്മു കശ്മീരിൽ സൈന്യം വ്യാപക തിരച്ചിലിൽ

National
  •  4 days ago
No Image

മുസ്‌ലിം തൊഴിലാളികൾക്ക് 'ജയ് ശ്രീറാം' വിളിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദ്ദനം; ബംഗ്ലാദേശികളെന്ന് ആക്ഷേപം

National
  •  4 days ago
No Image

മിഡിൽ ഈസ്റ്റിലെ കരുത്തായി ദുബൈ-റിയാദ് ഫ്ലൈറ്റ് റൂട്ട്; ടിക്കറ്റ് നിരക്കിലും തിരക്കിലും വൻ വർദ്ധനവ്

Saudi-arabia
  •  4 days ago
No Image

വീടിന് മണ്ണെടുക്കുമ്പോൾ കിട്ടിയത് സ്വർണനിധി; കർണാടകയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയത് 470 ഗ്രാം സ്വർണം; പിടിച്ചെടുത്ത് അധികൃതർ

National
  •  4 days ago