HOME
DETAILS
MAL
എന്‍.വൈ.എല്‍ ഭാരവാഹികള്‍
backup
January 15 2018 | 02:01 AM
കോഴിക്കോട്: നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി അഡ്വ. ഷമീറിനെയും ജനറല്‍ സെക്രട്ടറിയായി ഫാദില്‍ അമീനിനെയും ട്രഷററായി റഹീം ബെണ്ടിച്ചാലിനെയും തെരഞ്ഞെടുത്തു.
സംസ്ഥാന കൗണ്‍സിലില്‍ ഐ.എന്‍.എല്‍ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഫക്രുദ്ധീന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ.പി അബ്ദുല്‍ വഹാബ് ആമുഖപ്രഭാഷണം നടത്തി. നാഷണല്‍ യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ കണ്‍വീനര്‍ സി.പി അന്‍വര്‍ സാദത്ത്, ഐ.എന്‍.എല്‍ സംസ്ഥാന ഭാരവാഹികളായ കെ.പി ഇസ്മാഈല്‍, എന്‍.കെ അബ്ദുല്‍അസീസ്, എം.എ ലത്തീഫ്, ബഷീര്‍ ബഡേരി, അസീസ് കടപ്പുറം, സി.പി നാസര്‍കോയ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
കാസിം ഇരിക്കൂര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."