HOME
DETAILS

ജാമിഅ നൂരിയ്യ: ഗ്രാന്റ് സല്യൂട്ട് ഫലസ്തീന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്യും

  
Web Desk
January 15 2018 | 02:01 AM

%e0%b4%9c%e0%b4%be%e0%b4%ae%e0%b4%bf%e0%b4%85-%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8


പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ 55-ാം വാര്‍ഷിക 53-ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഗ്രാന്റ് സല്യൂട്ട് ഫലസ്തീന്‍ അംബാസിഡര്‍ അദ്‌നാന്‍ അബൂഹൈജ ഉദ്ഘാടനം ചെയ്യും.
കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ജാമിഅ നൂരിയ്യയുടെ സിലബസ് പ്രകാരം പഠനം നടത്തുന്ന നാലായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ ഗ്രാന്റ് സല്യൂട്ടില്‍ അണിനിരക്കും. അറുപതോളം സ്ഥാപനങ്ങളാണ് നിലവില്‍ ജാമിഅക്ക് കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഗ്രാന്റ് സല്യൂട്ടിനോടനുബന്ധിച്ച് നടക്കുന്ന എന്‍ലൈറ്റ്‌മെന്റ് ക്യാംപില്‍ വിദ്യാഭ്യാസം, മോട്ടിവേഷന്‍, അഭിവാദനം, പ്രബോധനം എന്നീ നാലു മേഖലകളിലെ പരിശീലന പരിപാടികളാണ് ജൂനിയര്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്നത്. 20ന് വൈകിട്ട് 4.30ന് നടക്കുന്ന ഗ്രാന്റ് സല്യൂട്ടില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആധ്യക്ഷത വഹിക്കും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നാഷണല്‍ ദഅ്‌വാ ടീം പ്രഖ്യാപനവും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പണവും നടത്തും.
സജ്ദ ഗ്രാന്റ് വോയ്‌സ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രകാശനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി അതിഥിയായി പങ്കെടുക്കും. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.സിദ്ദീഖ് അഹമ്മദ് അവാര്‍ഡ് ദാനം നടത്തും. വി.കെ ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രസംഗിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago