HOME
DETAILS

ട്രംപിന്റേത് മുസ്‌ലിം വിലക്കല്ല, ഉത്തരവ് പുനഃസ്ഥാപിക്കണം: നിയമമന്ത്രാലയം

  
Web Desk
February 07 2017 | 19:02 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%82%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a4%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b5%e0%b4%bf

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിലക്കിനെ ന്യായീകരിച്ച് നിയമമന്ത്രാലയം സത്യവാങ്മൂലം നല്‍കി. അപ്പീല്‍ കോടതിയില്‍ ഇന്നലെ ഇരുവിഭാഗത്തോടും സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
ട്രംപിന്റെ യാത്രാവിലക്ക് നിലനിര്‍ത്തണമെന്ന് കോടതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സാന്‍ഫ്രാന്‍സിസ്‌കോയിലെ 9 യു.എസ് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയിലാണ് കേസ് പുരോഗമിക്കുന്നത്. വാഷിങ്ടണ്‍, മിനിസോട്ട സംസ്ഥാനങ്ങളുടെ ഹരജിയിലാണ് ട്രംപിന്റെ യാത്രാവിലക്ക് കോടതി സ്റ്റേ ചെയ്തത്. പ്രസിഡന്റിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തിന് ദോഷകരമാണെന്നും നിരീക്ഷിച്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
മുസ്‌ലിം വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രസിഡന്റിന്റേത് നിയമപ്രകാരമുള്ള നടപടിയാണെന്നും 15 പേജുള്ള സത്യവാങ്മൂലത്തില്‍ നിയമമന്ത്രാലയം സമര്‍ഥിക്കുന്നു. ദേശീയ സുരക്ഷയാണ് വിലക്കിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കേസില്‍ ട്രംപിന്റെ വിലക്ക് കോടതി താല്‍കാലികമായി തടഞ്ഞിരുന്നു. ഇതുസംബന്ധിച്ച വിലക്ക് നീക്കണമെന്ന അപ്പീല്‍ കോടതിയിലെ ഹരജിയും കഴിഞ്ഞദിവസം തള്ളിയിരുന്നു. ട്രംപിന്റെ യാത്രാവിലക്ക് തള്ളണമോ വേണ്ടയോ എന്നകാര്യത്തില്‍ കോടതിയുടെ തീരുമാനം ഇന്നുണ്ടാകും.
ദേശീയ സുരക്ഷയെ കുറിച്ച് തീരുമാനമെടുക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടെന്ന് സത്യവാങ്മൂലം പറയുന്നു. മുസ്‌ലിം വിലക്ക് എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. തീവ്രവാദ പശ്ചാത്തലമുള്ള ഏഴു രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് വിലക്കിയത്.
ട്രംപിന്റെ ഉത്തരവ് സ്വാഭാവികവും മതത്തെ ബഹുമാനിക്കുന്നതുമാണെന്നും യു.എസിന് പുറത്തുള്ളവര്‍ക്ക് ഉത്തരവിനെ എതിര്‍ക്കാന്‍ അവകാശമില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  25 minutes ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago