HOME
DETAILS

യുകി ഭാംബ്രിക്ക് യോഗ്യത

  
backup
January 15 2018 | 03:01 AM

%e0%b4%af%e0%b5%81%e0%b4%95%e0%b4%bf-%e0%b4%ad%e0%b4%be%e0%b4%82%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4

മെല്‍ബണ്‍: മികച്ച ഫോമിലുള്ള ഇന്ത്യയുടെ യുകി ഭാംബ്രി ആസ്‌ത്രേലിയന്‍ ഓപണ്‍ സിംഗിള്‍സ് പോരാട്ടത്തിന് യോഗ്യത നേടി. അതേസമയം കരിയറിലെ കന്നി ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനല്‍ റൗണ്ടില്‍ മത്സരിക്കാനുള്ള മറ്റൊരു ഇന്ത്യന്‍ താരമായ രാംകുമാര്‍ രാമനാഥന്റെ കാത്തിരിപ്പ് നീളും. നിര്‍ണായക മൂന്നാം റൗണ്ടില്‍ തോറ്റ് താരം പുറത്തായി. കാനഡയുടെ പീറ്റര്‍ പോളന്‍സ്‌കിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഭാംബ്രി വീഴ്ത്തിയത്. ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകള്‍ ഇന്ത്യന്‍ താരം വിജയിക്കുകയായിരുന്നു. സ്‌കോര്‍: 1-6, 6-3, 6-3. മുന്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ ഫൈനലിസ്റ്റും വെറ്ററന്‍ താരവുമായി സൈപ്രസിന്റെ മാര്‍ക്കോസ് ബാഗ്ദതിസാണ് ഭാംബ്രിയുടെ ആദ്യ റൗണ്ടിലെ എതിരാളി. ഇന്ത്യന്‍ താരം ഇന്ന് മത്സരിക്കാനിറങ്ങും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."