മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് 11 ഷോറൂമുകള്‍ ആറ് രാജ്യങ്ങളിലായി ഒരേദിവസം ആരംഭിച്ചു
ഷാര്‍ജ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് 6 രാജ്യങ്ങളിലായി 11 ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ ആഗോളതലത്തില്‍ ഇവരുടെ ഷോറൂമുകളുടെ എണ്ണം 197 ല്‍ നിന്ന് 208 ആയി.
ഷാര്‍ജയിലെ അല്‍ ഹസാന ലുലു മാളില്‍ 208-ാം ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത ബോളിവുഡ് താരം അനില്‍ കപൂര്‍ നിര്‍വഹിച്ചു.
ഇതോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എ.പി.അഹമ്മദ്, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എം.ഡി. ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി.അബ്ദുള്‍ സലാം, സീനിയര്‍ ഡയറക്ടര്‍ സി. മായിന്‍കുട്ടി, മാനേജ്മെന്റ്് ടീം അംഗങ്ങള്‍ പങ്കെടുത്തു. യു.എ.ഇയില്‍ അല്‍ ഖെയില്‍ മാള്‍, അല്‍-ബുഹൈറ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, സഹാറ സെന്റര്‍, അജ്മാന് സിറ്റി സെന്റര്‍, ഖത്തറില്‍ മാള്‍ ഒഫ് ഖത്തര്‍, ലഗൂണ മാള്‍, ഒമാനില്‍ മസ്ക്കറ്റ് സിറ്റി സെന്റര്‍, സിംഗപ്പൂരില്‍ എ.എം കെ ഹബ്, മലേഷ്യയില്‍ അംപാങ് പോയിന്റ് ഷോപ്പിങ് സെന്റര്‍, തെലങ്കാനയില്‍ വാറംഗല്‍ എന്നിവിടങ്ങളിലാണ് മറ്റ് ഷോറൂമുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."