HOME
DETAILS
MAL
ആര്.ടി.ഒ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്
backup
February 08 2017 | 06:02 AM
തിരൂര്‍: സേവനങ്ങളെക്കുറിച്ചുള്ള പരാതിയെ തുടര്‍ന്ന് തിരൂര്‍ ജോയിന്റ് ആര്.ടി.ഒ ഓഫിസില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. മലപ്പുറം വിജിലന്‍സ് സി.ഐ അശോകിന്റെ നേത്യത്വത്തിലായിരുന്നു റെയ്ഡ്. സേവനാവകാശ നിയമം കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. പ്രാഥമിക പരിശോധനയില്‍ ഏതാനും ലൈസന്‍സുകളും മറ്റ് രേഖകളും അനുവദിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയതായി സി.ഐ പറഞ്ഞു. വിജിലന്‍സ് ഉദ്യോഗസ്ഥരായ ജയപ്രകാശ്, കെ.എം വിവേക് എന്നിവര്‍ റെയ്ഡിന് നേത്യത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."