മദ്യശാലകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് മാറ്റരുതെന്ന് മദ്യവിരുദ്ധ ഏകോപനസമിതി
കൊച്ചി: ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാതെ അവ അടച്ചുപൂട്ടണമെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി നേതൃസമ്മേളനം ആവശ്യപ്പെട്ടു. മദ്യശാലകള്‍ അടച്ചുപൂട്ടുന്നതിനു പകരം ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് ആത്മഹത്യാപരമാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ നിലപാട് വ്യക്തമാക്കണം. പുതിയ മദ്യനയം മദ്യലഭ്യത വര്‍ധിപ്പിക്കുന്നതാകരുത്.
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ചേര്‍ന്ന സംസ്ഥാന നേതൃസമ്മേളനം ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജന. സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍ അധ്യക്ഷനായി.
കെ.സി.ബി.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, ടി.എം.വര്‍ഗീസ്, ഫാ.പോള്‍ കാരാച്ചിറ, ഫാ.സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.ജോര്‍ജ്ജ് നേരേവീട്ടില്‍,കെ വിജയന്‍, ജെയിംസ് കോറമ്പേല്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."