HOME
DETAILS

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

  
December 06, 2024 | 2:16 PM

Increase in electricity rates UDF prepares for agitation

തിരുവനന്തപുരം:സർക്കാരിന്റെ ജനദ്രോഹ നടപടികൾ  വീണ്ടും തുടരുകയാണ് ഇപ്പോൾ വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച് ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയുമാണിത്. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തീരുമാനമെടുക്കണം. 

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോര്‍ഡിനുണ്ടായ അധിക ബാധ്യതയ്ക്ക്  കാരണമായത്. യൂണിറ്റിന് നാലുരൂപ 26 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആറര മുതല്‍ പന്ത്രണ്ട് രൂപ വരെയാണ് നല്‍കേണ്ടി വരുന്നത്. ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് വൈദ്യുതി ബോര്‍ഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളൂ. അതിനിടയിലാണ് സാധാരണക്കാരനു മേല്‍ സര്‍ക്കാരിന്റെ ഇരുട്ടടി. 2016-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നത് ഇപ്പോള്‍ 45000 കോടിയായി മാറിയിരിക്കുകയാണ്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധന കേരളത്തിലെ ജനങ്ങൾക്കു നേരിടേണ്ടി വരുന്നത്.എല്ലാത്തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായാണ് ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കാണുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കം: ഗ്ലോബൽ വില്ലേജ് സമാപന തീയതി പ്രഖ്യാപിച്ചു

uae
  •  3 days ago
No Image

തദ്ദേശം; മൂന്ന് വാര്‍ഡുകളില്‍ നാളെ പ്രത്യേക തെരഞ്ഞെടുപ്പ്

Kerala
  •  3 days ago
No Image

നാരങ്ങാമിഠായിയും തീമാറ്റിക് ആഴ്ചകളും; കുട്ടികൾക്കായുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ പദ്ധതിയെക്കുറിച്ചറിയാം

Kerala
  •  3 days ago
No Image

രാഷ്ടീയ നേട്ടം ലക്ഷ്യം വെച്ച് വിദ്വേഷ പ്രചാരണം നടത്തുന്നവരെ മലയാളി സമൂഹം തിരിച്ചറിയണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  3 days ago
No Image

ജാമിഅ നൂരിയ്യയിൽ അയ്യായിരം വിദ്യാർഥികളുടെ ഗ്രാൻ്റ് സല്യൂട്ട് പ്രൗഢമായി 

latest
  •  3 days ago
No Image

ഉംറ നിർവഹിക്കുന്നതിനിടെ മലപ്പുറം സ്വദേശി മക്കയിൽ അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

പുതിയ പരാതി; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്റ്റഡിയിൽ; പൊലിസ് നീക്കം അർദ്ധരാത്രിയോടെ

Kerala
  •  3 days ago
No Image

അവധിക്കാലം ആഘോഷിക്കുന്നവർക്ക് കാലാവസ്ഥാ മുന്നറിയിപ്പുമായി എൻ.സി.എം

Saudi-arabia
  •  4 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിയുടെ വീട്ടിൽ 8 മണിക്കൂർ നീണ്ട എസ്.ഐ.ടി പരിശോധന; നിർണായക രേഖകൾ പിടിച്ചെടുത്തു

Kerala
  •  4 days ago
No Image

സ്ഥലത്തില്ലായിരുന്നു'; ഗവർണറുടെ ചായസൽക്കാരം ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ

Kerala
  •  4 days ago