HOME
DETAILS

നളിനി നെറ്റോയ്‌ക്കെതിരേയുള്ള ഹരജി തള്ളി

  
backup
February 08 2017 | 19:02 PM

%e0%b4%a8%e0%b4%b3%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%a8%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87

തിരുവനന്തപുരം: ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി.
മുന്‍ സംസ്ഥാന പൊലിസ് മേധാവി ടി.പി സെന്‍കുമാറിനെതിരേ വ്യാജ റിപ്പോര്‍ട്ട് തയാറാക്കി മുഖ്യമന്ത്രിക്ക് നല്‍കി, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ നടപടി ആവശ്യപ്പെട്ട ഫയല്‍ പൂഴ്ത്തി തുടങ്ങിയവയായിരുന്നു നളിനി നെറ്റോയ്‌ക്കെതിരേ സതീഷ് വസന്ത് നല്‍കിയ ഹരജിയിലുണ്ടായിരുന്ന ആരോപണങ്ങള്‍.
സാധാരണ ഗതിയില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറി വഴിയാണ് മുഖ്യമന്ത്രിക്കരികിലെത്തുന്നതെന്നും അതിനാല്‍ റിപ്പോര്‍ട്ട് ചട്ടലംഘനമാണെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് വിജിലന്‍സ് ഇന്നലെ കോടതിയെ അറിയിച്ചു. ഇത് കണക്കിലെടുത്താണ് വിജിലന്‍സ് പ്രത്യേക ജഡ്ജി ബദറുദ്ദീന്‍ ഹരജി തള്ളിയത്. അതേ സമയം, കഴിഞ്ഞ എട്ടു മാസമായി അവധിയിലായിരുന്ന ഡി.ജി.പി സെന്‍കുമാര്‍ തിരികെ സര്‍വിസില്‍ പ്രവേശിക്കാന്‍ സര്‍ക്കാരിനു കത്തു നല്‍കി. ഇന്നലെ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനാണ് കത്തു നല്‍കിയത്. ഡി.ജി.പി തസ്തികയ്ക്ക് തുല്യമായ തസ്തികയില്‍ പരിഗണിക്കണമെന്നും കത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  8 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  9 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  9 days ago
No Image

തിരുവനന്തപുരത്ത് രണ്ട് ബസുകള്‍ക്കിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

ദുബൈ; ഡിസംബര്‍ ഏഴിന് രാത്രി 11 മണി മുതല്‍ ഓണ്‍ലൈന്‍ ലൈസന്‍സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആര്‍ടിഎ

uae
  •  9 days ago
No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  9 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  9 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  9 days ago